121

Powered By Blogger

Monday, 5 July 2021

ആഗോള റീട്ടെയിൽ വമ്പന്മാരുടെ പട്ടികയിൽ ലുലു

കൊച്ചി: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021-ലെ ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ എന്നിവ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയിൽ തന്നെയുള്ള ക്രോഗെറാണ് അഞ്ചാമത്. ഗൾഫ് മേഖലയിൽ നിന്ന് ലുലുവിനു പുറമെ മാജിദ് അൽ ഫുത്തൈം (ക്യാരിഫർ) മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽനിന്ന് റിലയൻസ് റീട്ടെയിലും ഇടംപിടിച്ചിട്ടുണ്ട്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് അഞ്ചു ശതമാനം വാർഷിക വളർച്ചയോടെ 740 കോടി ഡോളറായി. ഏതാണ്ട് 55,000 കോടി രൂപ. കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല് ഇ-കൊമേഴ്സ് സെന്ററുകൾ അടക്കം 26 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനു ശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ മൂവായിരത്തോളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനോടൊപ്പം ഇ-കൊമേഴ്സിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ അത്യാധുനിക ഓൺലൈൻ ഷോപ്പിങ് ആപ്പ് ഈയിടെ അവതരിപ്പിച്ചു.

from money rss https://bit.ly/3AyK6Dp
via IFTTT