121

Powered By Blogger

Thursday, 14 May 2020

ആദായ നികുതി ബാധ്യതയില്‍ മാറ്റമുണ്ടാകില്ല; ടിഡിഎസ് കുറച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല

ടിഡിഎസും ടിസിഎസും 25ശതമാനം കുറച്ചതുകൊണ്ട് വ്യക്തികൾക്ക് നേട്ടമൊന്നുമില്ലെന്നുമാത്രമല്ല ഭാവിയിൽ ബാധ്യതകൂടുകയും ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസമാണ് ആദ്യഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനൊപ്പം ടിഡിഎസ്, ടിസിഎസ് എന്നിവയിൽ 25ശതമാനം കിഴിവ് നൽകുന്നതായി പ്രഖ്യാപിച്ചത്. തൽക്കാലത്തേയ്ക്ക് ജനങ്ങൾക്കിടയിൽ പണലഭ്യത ഉറപ്പാക്കാൻമാത്രമേ ഇത് ഉപകരിക്കൂ.ടിഡിഎസും ടിസിഎസും പിടിച്ചില്ലെങ്കിലും സ്ലാബ് അനുസരിച്ച് ആദായനികുതി നൽകാൻ ഓരോ വ്യക്തിയുടെയും ബാധ്യസ്ഥനാണ്.ഭാവിയിൽ കുറവുവരുത്തിയ 25ശതമാനം തിരിച്ചടയ്ക്കേണ്ടിവരും. ടിഡിഎസ്25ശതമാനം കുറച്ചതിലൂടെ 10ശതമാനത്തിൽനിന്ന് 7.5ശതമാനമായി തുക കുറയുമെന്നത് വാസ്തവമാണ്. എന്നാൽ ഇപ്പോൾ കുറച്ച 2.5ശതമാനം തുകകൂടി അധികമായി ആദായ നികുതി നൽകേണ്ടിവരും. അത് ഭാവിയിൽ ബാധ്യതകൂട്ടും. ഉദാഹരണം നോക്കാം: സ്ഥിര നിക്ഷേപത്തിന് നടപ്പ് സാമ്പത്തികവർഷം 50,000 രൂപ പലിശ ലഭിച്ചെന്നിരിക്കട്ടെ. 10ശതമാനം ടിഡിഎസ് ഈടാക്കി ബാക്കിയുള്ള തുകയാണ് ബാങ്കുകൾ നിക്ഷേപകന് നൽകുക. 2020 മെയ് 14ന് നിലവിൽവന്ന പുതുക്കിയ നിരക്ക് പ്രകാരം 7.5ശതമാനമാണ് ബാങ്കുകൾ ഈടാക്കുക. ഇതുപ്രകാരം 3,750 രൂപ കിഴിവ് ചെയ്തശേഷമാകും പലിശ നൽകുക. അതായത് 45,000 രൂപയ്ക്കുപകരം തൽക്കാലം നിങ്ങളുടെ കയ്യിൽ 46,250 രൂപ ലഭിക്കും. എന്നാൽ ആദായനികുതി നൽകേണ്ട സമയത്ത് കിഴിവുചെയ്ത ഈതുകകൂടി കൂട്ടി അടയ്ക്കേണ്ടിവരും. പത്തുശമതാനം നികുതി സ്ലാബിലുള്ളവർ കൂടുതലായി അടയ്ക്കേണ്ടിവരിക 2.5ശതമാനം തുകയാണ്. 20ശതമാനം സ്ലാബിലുള്ളവരാകട്ടെ ലഭിച്ച പലിശയിന്മേൽ 12.5ശതമാനം അധിക തുകയാകും നൽകേണ്ടിവരിക. പലിശയ്ക്ക് ബാധകമായ ആദായ നികുതി നിയമത്തിൽമാറ്റംവരുത്താത്തിടത്തോളം ആത്യന്തികമായി ഇതിന്റെ ഗുണം വ്യക്തികൾക്ക് ലഭിക്കില്ല. മ്യൂച്വൽ ഫണ്ട്, ഓഹരി, വാടക വരുമാനം എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. മ്യൂച്വൽ ഫണ്ടുകളിൽനിന്നും ഓഹരി നിക്ഷേപത്തിൽനിന്നും ലഭിക്കുന്ന ലാഭവിഹിതം വർഷത്തിൽ 5000 രൂപയ്ക്കുമുകളിലാണെങ്കിൽ 10ശതമാനം ടിഡിഎസ് കമ്പനികൾ ഈടാക്കി സർക്കാരിലേയ്ക്കടയ്ക്കും. അതുകഴിച്ചുള്ള ബാക്കിതുകയാണ് നിക്ഷേപകന് നൽകുക. ഇത് 7.5ശതമാനമായി കുറയുമെങ്കിലും പിന്നീട് കുറച്ചതുകകൂടി കൂട്ടി അടയ്ക്കേണ്ടിവരുമെന്ന് ചുരുക്കം.

from money rss https://bit.ly/3fH89pf
via IFTTT