121

Powered By Blogger

Thursday, 14 May 2020

ആമസോണ്‍ പ്രൈമില്‍ മലയാളം ഉള്‍പ്പടെ ആറ് സിനിമകള്‍ റിലീസ് ചെയ്യും

ആമസോൺ പ്രൈമിൽ മലയാളമുൾപ്പടെ ആറ് ഇന്ത്യൻ സിനിമകൾ ഉടനെ റിലീസ് ചെയ്യും. ലോക്ക്ഡൗൺമൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോൺ പ്രൈംവഴി റിലീസ് ചെയ്യുന്നത്. അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചനും വിദ്യാ ബാലനും അഭിനയിച്ച ഷൂജിത്ത് സർക്കറിന്റെ കോമഡി ഡ്രാമയായ ഗുലാബോ സിതാബോയും വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹുമൻ കംപ്യൂട്ടറുമാണ് ബോളീവുഡിൽനിന്ന് റിലീസ് ചെയ്യുന്നത്. തമിഴ് വിഭാഗത്തിൽ, ജ്യോതികയും ജെജെ ഫെഡറികും താരങ്ങളായ പൊൻമഗൾ വന്താൽ, കന്നഡയിൽ ലോ, ഫ്രഞ്ച് ബിരിയാണി എന്നിവയും തമിഴിലും തെലുങ്കിലും നിർമിച്ച് കീർത്തി സൂരേഷ് അഭിനയിച്ച പെൻഗ്വിൻ എന്നിവയുമാകും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുക. പൊൻമുഗൾ വന്താൽ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക. മെയ് 29ന്. തുടർന്ന് ജൂൺ 12ന് ഗുലാബോ സിതാബോയും പ്രൈംവഴി കാണാം. മെയ്ക്കും ജൂലായ്ക്കുമിടയിലായിക്കും മറ്റുസിനിമകളും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുക.

from money rss https://bit.ly/2z10dhT
via IFTTT