121

Powered By Blogger

Wednesday, 19 August 2020

പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികളുടെ അഭിരുചികളില്‍ മാറ്റം സൃഷ്ടിക്കും : സജി ഗോപിനാഥ്‌

മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പരയിലെ അവസാന സെഷൻ ഓഗസ്റ്റ് 15 വൈകിട്ട് 6:30 നു സൂം ആപ്പ് വഴി നടന്നു. കോവിഡ് മഹാമാരി, പുതിയ ദേശീയ വിദ്യാഭാസ നയം എന്നിവയുടെ പശ്ചാത്തലത്തിൽ വിദ്യാഭാസ മേഖലയിൽ പ്രതീക്ഷിക്കപ്പെടുന്ന സമഗ്ര പരിവർത്തനത്തെ കുറിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ യും കേരള ഡിജിറ്റൽ ഇന്നോവേഷൻ ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ നിയുക്ത പ്രഥമ വൈസ് ചാൻസലറുമായ ഡോക്ടർ സജി ഗോപിനാഥ് സംസാരിച്ചു. കോവിഡ് മഹാമാരി വിദ്യാഭാസ പ്രക്രിയയെ കൂടുതൽ വേഗത്തിൽ ഡിജിറ്റലൈസ്ഡ് ചെയ്യാൻ സഹായിച്ചു. വിദൂര പഠന രീതി സ്കൂൾ മുതൽ കോളേജ് തലത്തിൽ വരെ ഒരു പുതിയ മാനദണ്ഡമായി മാറിക്കഴിഞ്ഞതായും ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. വ്യക്തിഗത സഞ്ചാര സ്വാതന്ത്ര്യം കുറഞ്ഞ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി ആയാലും ജോലി സ്ഥലങ്ങൾ ആയാലും കാര്യക്ഷമമായ വിദൂര പ്രവർത്ത ശൈലി വികസിപ്പിച്ചെടുക്കാൻ ശ്രമിക്കണം. പുതിയ ദേശിയ നയം ഉപരിപഠനത്തെ കൂടുതൽ പ്രാദേശികമാക്കാനും വിദ്യാർത്ഥി കേന്ദ്രീകൃതമാക്കാനും നിർദേശിക്കുന്നു. പുതിയ ജിഗ് സമ്പദ്വ്യവസ്ഥക്കു അനുയോജ്യമായ അറിവും കഴിവുകളും വിദ്യാർത്ഥികളിൽ വളർത്താൻ പുതിയ വിദ്യാഭാസ നയം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കുകയും അഫിലിയേഷൻ സിസ്റ്റം മാറ്റി എല്ലാ കോളേജുകൾക്കും അദ്ധ്യാപകർക്കും സ്വയംഭരണ സ്വാതന്ത്യം നൽകുന്ന വഴിയും വിദ്യാഭാസ മേഖലയിൽ പെട്ടെന്ന് തന്നെ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമെന്നും മുൻ ഐഐഎം കോഴിക്കോട് പ്രൊഫസർ കൂടിയായ ഡോ സജി അഭിപ്രായപ്പെട്ടു. ഏഴു ആഴ്ചയായി നടന്നു വന്ന മാതൃഭൂമി മാക്സഡ് വെബിനാർ പരമ്പര ഏകദേശം 1600 ൽ പരം പ്രേക്ഷകർ സൂം ആപ്പ് വഴിയും അനേകായിരം പേർ യുട്യൂബ് ചാനൽ വഴിയും കണ്ടതായി മാക്സഡ് ചീഫ് ക്യൂറേറ്റർ ഡോ വിനീത് നായർ പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നൽകി വന്ന പിന്തുണ ഏറെ സ്തുത്യർഹമാണെന്നു ഡോ വിനീത് പറഞ്ഞു. ഇതിന്റെ വിജയത്തിന് മാതൃഭൂമി നൽകി വന്ന പിന്തുണ ഏറെ സഹായകരമായെന്നും ഡോ വിനീത് അഭിപ്രായപ്പെട്ടു. Content highlights :mathrubhumi maxed webinar series talk by saji gopinath

from money rss https://bit.ly/2Yff0yU
via IFTTT