121

Powered By Blogger

Wednesday, 19 August 2020

രാജ്യമൊട്ടാകെ ഭൂമിവാങ്ങി വാഹന വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍ മാരുതി

വാഹന വിപണിയിൽ ആധിപത്യമുറപ്പിക്കാൻ മാരുതി രാജ്യമൊട്ടാകെ ഏക്കർകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നു. 118 ഇടങ്ങളിലായി 1,500 കോടി രൂപ മുടക്കി ഇതിനകം ഭൂമി വാങ്ങിയതായാണ് റിപ്പോർട്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ ഡീലറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ വിൽപന കേന്ദ്രങ്ങളും വർക്ക്ഷോപ്പുകളും സ്ഥാപിക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലായി പ്രാരംഭ ഘട്ടത്തിൽ ആറ് പദ്ധതികൾക്കാണ് തുടക്കമിട്ടിട്ടുള്ളത്. വിൽപന കേന്ദ്രങ്ങളും വർക്ക്ഷോപ്പുകളും എവിടെയാണ് വരുന്നതെന്നകാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഭാവിയെ മുന്നിൽകണ്ട് രാജ്യത്തെ ഒരു വാഹന കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കമ്പനിയുമായി പങ്കാളത്തമുണ്ടാക്കുന്നവർക്ക് ഡീലർഷിപ്പിനായി ഭൂമി നൽകാനാണ് പദ്ധതി. അതിൽനിന്നുള്ള വാടക വരുമാനവും കമ്പനിക്ക് മുതൽക്കൂട്ടാകും. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 14.3 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് മാരുതി വിറ്റഴിച്ചത്. വിൽപനയിൽ 18ശതമാനം ഇടിവുണ്ടായിട്ടും പാസഞ്ചർ വാഹന വിപണിയിൽ പകുതിയും മാരുതിയുടെ കൈവശമാണ്. 2030വരെ രാജ്യത്ത് ഇപ്പോഴുള്ള 50ശതമാനം വിപണിവിഹിതം നിലനിർത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതായത് അപ്പോഴേയ്ക്കും പ്രതിവർഷം 50 ലക്ഷം യൂണിറ്റുകൾ വിൽപ്പന കൈവരിക്കാനാകും. 2030 ആകുമ്പോഴേയ്ക്കും പ്രതിവർഷം ഒരുകോടി യൂണിറ്റായി ഇത് ഉയർത്താൻ കഴിയുമെന്നാണ് സുസുകി മോട്ടോർ കോർപ്പറേഷന്റെ പ്രതീക്ഷ.

from money rss https://bit.ly/3iO7WRI
via IFTTT