121

Powered By Blogger

Saturday, 27 March 2021

പി.എഫിലെ നികുതിയിളവ് പരിധി 5 ലക്ഷമായി ഉയർത്തിയത് ആർക്കൊക്കെ ഗുണംചെയ്യും?

2021 ബജ്റ്റിലാണ് 2.5 ലക്ഷം രുപയ്ക്കുമുകളിൽ പിഎഫിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. നിബന്ധനകൾക്ക് വിധേയമായി ഈ പരിധി അഞ്ചുലക്ഷമായി ഈയിടെ സർക്കാർ ഉയർത്തുകയുംചെയ്തു. ധനകാര്യ ബില്ല് 2021ൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. നികുതിയിളവ് പരിധി ഉയർത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗുണകരമാകില്ല. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ജീവനക്കാരും തൊഴിലുടമയും 12ശതമാനംവീതമാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. അതുപ്രകാരം സാമ്പത്തിക വർഷത്തിൽ ഇപിഎഫിലും വിപിഎഫിലുമായി 2.5ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവർക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്. സർക്കാർ ജീവനക്കാരുടെകാര്യത്തിൽ ജനറൽ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതംമാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സർക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാൽ സർക്കാർമേഖലയിലെ ജീവനക്കാർക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയിൽ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയുംചെയ്യും. ഇപിഎസ് നിയമപ്രകാരം തൊഴിലുടമയുടെ വിഹിതം നിർബന്ധമാണ്. ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതംഇല്ലാതെ ഒരുജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉൾപ്പടെ 2.5ലക്ഷംരൂപയിൽതന്നെ നിലനിൽക്കുന്നത്. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഭേദഗതി ഗുണംചെയ്യുക.

from money rss https://bit.ly/31qz0je
via IFTTT