121

Powered By Blogger

Saturday, 27 March 2021

സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറഞ്ഞേക്കും

കൊച്ചി:കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിൽ ആശങ്കയുണർത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയാനിടയുണ്ടെന്ന ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു. ക്രൂഡോയിൽ വിലയിലുണ്ടായ വ്യതിയാനവും വിപണിയെ ബാധിച്ചു. റബർ വിലയിലെ ഇപ്പോഴത്തെ ഇടിവ് നീണ്ടു പോകാനാണിട. വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളിൽ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാൻ സഹായിക്കുകയും ചെയ്തേക്കാം. ഇന്ത്യൻ വിപണിയിൽ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം. കോട്ടയം മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി. ഉൽപാദനം കുറഞ്ഞ ഈ ഘട്ടത്തിൽ ഡിമാന്റിലുണ്ടായ വർധനയും അതിനനുസരിച്ച് വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ താങ്ങി നിർത്തിയത്. എന്നാൽ വിദേശ വിപണികളിൽ സ്വാഭാവിക റബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയെ ബാധിച്ചിട്ടുണ്ട്.

from money rss https://bit.ly/3m0tcXd
via IFTTT