Story Dated: Monday, December 15, 2014 01:16
പഴുപ്പത്തൂര്‍: ബത്തേരിമീനങ്ങാടി ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയായ അരിവയലില്‍ മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. രാത്രികാലങ്ങളിലാണ് താഴെ അരിവയലില്‍ മാംസാവശിഷ്‌ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞ് രുക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ദുര്‍ഗന്ധം കാരണം വഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മാലിന്യ നിക്ഷേപത്തിനെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചു. ഇതിനു പുറമെ നാട്ടുകാര്‍ സ്‌ക്വാഡ് രൂപവത്‌കരിച്ച് രാത്രികാലങ്ങളില്‍ പരിശോധന നടത്തും.
from kerala news edited
via IFTTT