സ്ത്രീകള്‍ സ്വന്തം ഉള്ളിലേക്ക് നോക്കണം - ഡോ. രാജശ്രീ വാര്യര്‍
Posted on: 15 Dec 2014
മസ്‌കറ്റ്: സ്ത്രീകള്‍ സ്വന്തം പരിമിതികളില്‍ നിന്ന് പുറത്തുവരണമെന്ന് ഭരതനാട്യം നര്‍ത്തകിയും ഗായികയും മാധ്യമപ്രവര്‍ത്തകയുമായ ഡോ. രാജശ്രീ വാര്യര്‍ പറഞ്ഞു. പരിമിതികള്‍ മനസ്സിലാക്കി പുറത്തുവരുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്ക് സ്വന്തം കരുത്ത് ബോധ്യമാകൂ. ഇന്ത്യന്‍ സോഷ്യല്‍ ക്ലൂബ്ബ് മലയാളം വിങ്ങിന്റെ നേതൃത്വത്തില്‍ ദാര്‍സൈത്തിലെ ഐ.എസ്.സി. വിവിധോദ്ദേശ്യ ഹാളില്‍ നടന്ന വനിതാ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അസൂയയ്ക്ക് അടക്കം കാരണമാകുന്നത്. മറ്റുള്ളവരിലേക്ക് നോക്കാതെ തന്റെ ഉള്ളിലേക്കുതന്നെ നോക്കാന്‍ തയ്യാറാകണം. സ്വന്തം പരിമിതികള്‍ തിരിച്ചറിയുന്നത് വഴി ഇല്ലായ്മകള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. മലയാളം വിങ് കോ കണ്‍വീനര്‍ രവീന്ദ്രനാഥ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു.
വനിതാവിങ് സെക്രട്ടറി സുധ ഗോപകുമാര്‍ സ്വാഗതവും ജോയന്‍റ്് സെക്രട്ടറി ബീന രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സ്ത്രീകളുടെ സ്‌കിറ്റ്, നൃത്ത ശില്‍പങ്ങള്‍, സംഘഗാനം, നാടന്‍പാട്ടുകള്‍, തിരുവാതിര എന്നിവയും അരങ്ങേറി.
from kerala news edited
via IFTTT