121

Powered By Blogger

Sunday, 14 December 2014

ആഡംബര കാറുകളില്‍ കടത്തിയ 9100 കോഴിക്കുഞ്ഞുങ്ങളെ പിടികൂടി











Story Dated: Monday, December 15, 2014 01:16


കല്‍പ്പറ്റ: ആഡംബരകാറുകളില്‍ നികുതി വെട്ടിച്ച്‌ കടത്തുകയായിരുന്ന കോഴിക്കുഞ്ഞുങ്ങളെ വാണിജ്യ വില്‍പന നികുതി ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. രണ്ടിടങ്ങളിലായി നടത്തിയ വാഹനപരിശോധനയിലാണ്‌ 9100 കോഴിക്കുഞ്ഞുങ്ങളെ പിടികൂടിയത്‌. ശനിയാഴ്‌ച പുലര്‍ച്ചെ 2.30 ന്‌ വൈത്തിരി ടൗണിലാണ്‌ ആദ്യ പരിശോധന നടത്തിയത്‌. മലപ്പുറത്തുനിന്നും വയനാട്‌, തമിഴ്‌നാട്‌ ഭാഗത്തേക്ക്‌ കൊണ്ടുപോവുകയായിരുന്ന 5100 കോഴിക്കുഞ്ഞുങ്ങളെയാണ്‌ ഇവിടെ നിന്നു പിടികൂടിയത്‌. നികുതിയും പിഴയുമായി 103000 രൂപ ഈടാക്കി വാഹനം വിട്ടുനല്‍കി. നിലമ്പൂര്‍ പുനത്തില്‍ ഹസ്‌ബുള്ളയായിരുന്ന െ്രെഡവര്‍. കൊളഗപ്പാറയില്‍ നിന്ന്‌ ശനിയാഴ്‌ച പുലര്‍ച്ചെ 5.30 ഓടെ ആഡംബര കാറില്‍ കടത്തുകയായിരുന്ന 4000 കോഴി കുഞ്ഞുങ്ങളെ വാണിജ്യ നികുതി ഇന്റലിജന്‍സിലെ അതേ സംഘം തന്നെ പിടികൂടി.


തമിഴ്‌നാട്ടില്‍ നിന്ന്‌ വയനാട്ടിലേക്ക്‌ കടത്തുകയായിരുന്നു. നികുതിയും പിഴയുമായി 101500 ഈടാക്കി. പന്തല്ലൂര്‍ ഷനേഷാണ്‌ വാഹനം ഓടിച്ചിരുന്നത്‌. ഫാമുകളിലേക്ക്‌ യാതൊരു രേഖകളുമില്ലാതെയാണ്‌ ഇരുവാഹനങ്ങളിലും കോഴികുഞ്ഞുങ്ങളെ കൊണ്ടുവരുന്നതെന്നാണ്‌ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. വാണിജ്യനികുതി ഇന്റലിജന്‍സ്‌ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ മുഹമ്മദ്‌ അഷറഫ്‌ അപ്പാട്ടില്ലത്തിന്റെ കീഴിലുള്ള സ്‌ക്വാഡ്‌ രണ്ടിലെ ഓഫീസര്‍ ജോഷി ജോസഫ്‌, ഇന്‍സ്‌പെക്‌ടമാരായ പി.എന്‍. സുമന്‍, എസ്‌. അജിത്‌കുമാര്‍ , െ്രെഡവര്‍ വി.പി. ഹരീഷ്‌ കുമാര്‍ എന്നിവരാണ്‌ പരിശോധന നടത്തിയത്‌.










from kerala news edited

via IFTTT