കുവൈത്തില്‍ മൂന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമുകള്‍ തുറക്കുന്നു
Posted on: 15 Dec 2014
കുവൈത്ത് സിറ്റി: കല്യാണ്‍ ജ്വല്ലേഴ്‌സ് കുവൈത്തില്‍ മൂന്ന് പുതിയ ഷോറൂമൂകള്‍ തുറക്കുന്നു. 150 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഷോറൂമുകളുടെ ഉദ്ഘാടനം 26ന് അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ ചേര്‍ന്ന് നിര്‍വഹിക്കും.
ഫഹഹീല്‍, അല്‍ റായ്, കുവൈത്ത് സിറ്റിയിലെ മാലിയ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ ഒരുങ്ങുന്നത്. ബച്ചന് പുറമെ, ബ്രാന്റ് അംബാഡര്‍മാരായ മഞ്ജുവാര്യര്‍, തമിഴ് താരം പ്രഭു ഗണേശന്‍, തെലുങ്ക് താരം നാഗാര്‍ജുന എന്നിവര്‍ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മൂന്നു താരങ്ങളും സന്ദര്‍ശകരെ അഭിസംബോധന ചെയ്യും. കല്യാണ്‍ ജ്വല്ലേഴ്‌സ് ശൃംഖല 75 ഷോറൂമുകള്‍ പൂര്‍ത്തിയാക്കിയതിന്റെയും കുവൈത്തില്‍ തുടക്കമിടുന്നതിന്റെയും ആഘോഷപരിപാടികളില്‍ ബച്ചനും മഞ്ജു വാര്യരും പങ്കെടുക്കും.
കുവൈത്തിലെ ഷോറൂമുകള്‍ കല്യാണ്‍ ബ്രാന്റിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലായിരിക്കുമെന്ന് മാനേജിങ് ഡയരക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.
from kerala news edited
via IFTTT