Story Dated: Monday, December 15, 2014 01:14
തൊടുപുഴ:മദ്യപാന രോഗികളുടെ കൂട്ടായ്‌മയായ് എ. എ. ഗ്രൂപ്പ് എന്നറിയപ്പെടുന്ന ആല്‍ക്കഹോളിക് അനോനിമസിന്റെ തൊടുപുഴ ചാപ്‌റ്ററിന്റെ മൂന്നാം വാര്‍ഷികം ഇന്നലെ മൈലക്കൊമ്പിലുള്ള പ്രത്യാശാഭവന്‍ ലഹരി വിമോചന കേന്ദ്രത്തില്‍ ആഘോഷിച്ചു.
ഭര്‍ത്താവ്, പിതാവ്, മകന്‍ തുടങ്ങിയ തലങ്ങളിലുള്ളവര്‍ മദ്യപാന രോഗത്തില്‍ നിന്ന് വിടുതല്‍ നേടിയതിന്റെ സന്തോഷം പങ്കിടാന്‍ ഭാര്യമാര്‍, മക്കള്‍, മാതാപിക്കള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ എത്തിയിരുന്നു. പ്രത്യാശാഭവന്റെ മൂന്നാംവാര്‍ഷികമായിരുന്നു ഞായറാഴ്‌ച. മദ്യപാനത്തില്‍ നിന്ന് മോചിതരായിട്ട് മൂന്നുവര്‍ഷം, രണ്ടുവര്‍ഷം, ഒരു വര്‍ഷം തികഞ്ഞവരുടെ പുതിയ ജീവിതത്തിന്റെ ജന്മദിനാഘോഷമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മദ്യപാനത്തില്‍ നിന്ന് മോചിതരായതിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്ന മുഖങ്ങള്‍ ഇവിടെ കാണാനായി. സ്‌ത്രീകളും കുട്ടികളും മാതാപിതാക്കളും ഉള്‍പ്പടെയെത്തിയ മദ്യപാന രോഗികളുടെ ഒത്തുചേരല്‍ വേറിട്ടൊരു അനുഭവമായിരുന്നു. വ്യക്‌തിയുടെ സ്വാതന്ത്ര്യവും ജീവിതവും വ്യക്‌തിയിലേക്കു തന്നെ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് പ്രത്യാശാഭവനില്‍ നടന്നുവരുന്നത്. നിയന്ത്രിച്ച് മദ്യപിക്കാനാവില്ലെന്ന് സത്യം അനുഭവസ്‌ഥര്‍ ഇവിടെ വിളിച്ചുപറഞ്ഞു. മദ്യപാനം നിയന്ത്രിക്കാമെന്നാണ് എല്ലാവരുടെയും ആത്സമവിശ്വാസം. അത് ശരിയല്ലെന്ന് ഇവിടെ ബോധ്യപ്പെടുന്നു.
മദ്യപാന രോഗത്തില്‍ നിന്ന് മോചിരതായി ജീവിതം കിട്ടി, ജീവിക്കാനുള്ള ആത്മവിശ്വാസത്തോടെയാണ് ഇവിടെയെത്തുന്ന ഭൂരിഭാഗവും മടങ്ങുന്നത്. ജപ്‌തി നോട്ടീസ് ലഭിച്ചതിന്റെ ആഘാതത്തില്‍ വന്നവര്‍ മദ്യപാനത്തില്‍ നിന്ന് മോചിതരായി പോയശേഷം മടങ്ങിവരുന്നത് പുതിയ ജീവിതത്തിലൂടെ സമാധാനവും സാമ്പത്തിക ഭദ്രത നേടിയതിന്റെയും സാക്ഷ്യം പറയുവാനാണ്. പ്രത്യാശാ ഭവന്റെ വാര്‍ഷികാഘോഷം മന്ത്രി പി ജെ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. പ്രത്യാശാഭവന്റെ മന്ദിരം നിര്‍മിച്ചു നല്‍കിയ മന്ത്രി ജോസഫിന്റെ സഹോദരി തെയ്യാമ്മയെയും ഭര്‍ത്താവ് ചാക്കുണ്ണിയെയും ചടങ്ങില്‍ ആദരിച്ചു.
മൂന്നു വര്‍ഷത്തിനിടയില്‍ എണ്ണൂറോളം മദ്യപാന രോഗികളുടെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ പ്രത്യാശാഭവന്‍ പ്രവര്‍ത്തകര്‍. ചടങ്ങില്‍ ഡോ. ശാന്ത ജോസഫ്, പ്രിന്‍സ്, ഫ്രാന്‍സിസ് മൂത്തേടന്‍ സംസാരിച്ചു. മദ്യപാനത്തില്‍ നിന്ന് മോചിരായവരെ മെഡലുകള്‍ അണിയിച്ച് ആദരിക്കുകയും ചെയ്‌തു. നന്‍മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പിന്തുണ നല്‍കാന്‍ ധാരാളം ആളുകള്‍ ഉണ്ടാകുമെന്ന് മന്ത്രി ജോസഫ് ചൂണ്ടിക്കാട്ടി. സമ്പാദിക്കുന്നതിന്റെ ഒരുഭാഗം നല്ല കാര്യങ്ങള്‍ക്കായി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
from kerala news edited
via IFTTT