ഭഗവദ്ഗീത അന്തര്‍ദേശീയ ഗ്രന്ഥം - സ്വാമി അശേഷാനന്ദ
Posted on: 15 Dec 2014
ബെംഗളൂരു: ശ്രീമദ് ഭഗവദ്ഗീത ദേശീയ ഗ്രന്ഥത്തെക്കാളുപരി അന്തര്‍ദേശീയ ഗ്രന്ഥമാണെന്നും സമസ്ത മാനവരാശിക്കും വഴികാട്ടിയായ ഏക ഗ്രന്ഥമാണെന്നും സ്വാമി അശേഷാനന്ദ പറഞ്ഞു.
കര്‍മം ചെയ്യണമെന്ന്, അതും ഫലേച്ഛകൂടാതെ വേണമെന്നു മാനവരാശിയെ പഠിപ്പിച്ച ഗ്രന്ഥമാണിത്. ഗീതയെ ലോകജനതയ്ക്ക് കൂടുതല്‍ സുപരിചിതമാക്കിയത് ചിന്മയാനന്ദസ്വാമികളാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി പ്രമാണിച്ച് ഇന്ദിരാനഗര്‍ ദീനബന്ധുക്ഷേത്രസന്നിധിയില്‍ നടന്ന അഖണ്ഡ ഗീതാജ്ഞാനയജ്ഞത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി അശേഷാനന്ദ.
പ്രകൃതിയെ ലോകമാതാവായാണ് ഗീത കാണുന്നത്. അമ്മയെപ്പോലെ പ്രകൃതിയെ സ്‌നേഹിക്കണം. മാതാപിതാക്കളെ തെരുവിലുപേക്ഷിക്കുന്നതും അഗതിമന്ദിരത്തിലാക്കുന്നതും ഭാരതീയ സംസ്‌കാരത്തിന് യോജിക്കാത്ത കാടത്തമാണ് -അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT