Story Dated: Monday, December 15, 2014 11:10
ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) അവസാന വര്‍ഷ കമ്പ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിക്ക് ഗൂഗ്ള്‍ നല്‍കിയത് 1.7 കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി വാഗ്ദാനം. ഛത്തീസ്ഗഡിലെ ബിലായ് സ്വദേശിയായ ഗൗരവ് അഗര്‍വാളിനാണ് ഗൂഗ്ള്‍ ഈ സ്വപ്ന വാഗദ്ാനം നല്‍കിയത്. യു.എസില്‍ സോഫ്‌വേര്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ പ്രവേശിക്കാനുള്ള നിയമന ഉത്തരവും അഗര്‍വാളിന് ഗൂഗ്ള്‍ നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്‍ഡോര്‍ ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ഗൂഗ്ള്‍ നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റില്‍ വിജയിച്ച അഗര്‍വാളിനെ പിന്നീട് ഗുഡ്‌വാളിലും ബംഗളൂരുവിലും വച്ചുനടത്തിയ അഭിമുഖത്തിലേക്കു ക്ഷണിച്ചിരുന്നു. പ്രോഗ്രാമിംഗ് സ്ട്രക്ചറും അല്‍ഗോറിതവുമാണ് പ്രധാനമായും ഗൂഗ്‌ളിന് പരീക്ഷിക്കാനുണ്ടായിരുന്നത്. അതിലും വിജയിച്ച അഗര്‍വാളിന് ഉടന്‍ തന്നെ നിയമന ഉത്തരവ് നല്‍കുകയായിരുന്നു.
നേരത്തെ മറ്റൊരു ഐ.ഐ.ടി വിദ്യാര്‍ത്ഥിക്ക് ഓറക്കിള്‍ 2.03 കോടിയും മുംബൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിക്ക് ഫേസ്ബുക്ക് രണ്ടു കോടിയും ശമ്പള വാഗ്ദാനം നല്‍കിയത് വാര്‍ത്തയായിരുന്നു.
from kerala news edited
via IFTTT