Story Dated: Monday, December 15, 2014 01:14
വണ്ണപ്പുറം: അമ്പലപ്പടി ബൈപ്പാസ് റോഡില്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നതും ഹൈക്കോടതിയിലും മുനിസിഫ് കോടതിയിലും കേസ് നിലനില്‍ക്കുന്നതും വണ്ണപ്പുറം പഞ്ചായത്ത് പെര്‍മിറ്റ് റദ്ദ് ചെയ്‌തതുമായ എംസാന്റ് യൂണിറ്റ് ഉടമ രാത്രികാലങ്ങളില്‍ അനധികൃതമായി യന്ത്രസാമഗ്രികള്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭം ആരംഭിച്ചു.
സമരം പാരിസ്‌ഥിതിക പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്‌ഘാടനം ചെയ്‌തു. ധര്‍ണയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളായ കെ.എം. സോമന്‍, പി.എം. അബ്ബാസ്, സനല്‍കുമാര്‍, ടി.എം. ജോസഫ്, ഷാജി ഉഴുന്നാലില്‍, സി.കെ. ശിവദാസ്, അനസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈറുന്നിസ ജാഫര്‍, സെബാസ്‌റ്റ്യന്‍ നമ്പ്യാപറമ്പില്‍, ജേക്കബ് ജോണ്‍, ജഗദമ്മ വിജയന്‍, ഷമീര്‍ ചക്കാലക്കല്‍, എന്‍.യു. ജോണ്‍, സോമശേഖരപിള്ള, പ്രിന്‍സ് എം.ജി, വി.പി.തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT