Story Dated: Monday, December 15, 2014 01:15
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി. ചിറ്റൂര്‍ വാര്‍ഡില്‍ കൊല്ലം പറമ്പില്‍ പൊടിമോനാണ് വീട് നല്‍കിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ പിതാവും വര്‍ഷങ്ങളായി ചെറിയ കുടിലിലാണ് കഴിഞ്ഞിരുന്നത്. വിദേശ മലയാളിയായ ജിഷയുടെ സഹായത്താലാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന 48ാം മത്തെ വീടാണ് ഇത്. വീടിന്റെ ഉദ്‌ഘാടനം സാമൂഹ്യ നീതി വകുപ്പ് ഓഫിസര്‍ എസ്. ജലജ നിര്‍വഹിച്ചു. വാര്‍ഡംഗം സുഗന്ധ സുകുമാരന്‍, പ്രസാദ് ജോര്‍ജ്, അനില്‍ തോമസ്, കെ.പി. ജയലാല്‍, ബിനി , അഖില്‍ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT