Story Dated: Monday, December 15, 2014 01:15
കോഴഞ്ചേരി: വൈദ്യുതി പ്രവഹിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കിയവരെ വൈദ്യുതി ബോര്‍ഡും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചു. മല്ലപ്പുഴശേരി കുഴിക്കാലായില്‍ ജീപ്പിടിച്ച് പോസ്‌റ്റ് തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നാണ് ദുരന്തത്തിന് സാധ്യത ഉണ്ടായത്. ഇതില്‍നിന്നും രക്ഷപെടുത്തിയ കുഴിക്കാല തെക്കേവീട്ടില്‍ കേശവനാചാരിയുടെ മകന്‍ മധുസൂദനന്‍, ആറന്മുള സെക്‌ഷനിലെ ലൈന്‍മാന്‍ കുഴിക്കാല കുര്യന്‍ ചിറ വടമോടിയില്‍ അനില്‍കുമാര്‍, കോഴഞ്ചേരി സെക്‌ഷനിലെ സബ് എന്‍ജിനീയര്‍ കെ. സുരേഷ്‌കുമാര്‍ എന്നിവരെയാണ് അഭിനന്ദിച്ചത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി ജോസഫ് ഉപഹാരങ്ങള്‍ വിതരണം ചെയ്‌തു. തിരുവല്ല ഫയര്‍ ഓഫീസര്‍ സുനില്‍ ജോസഫ് സുരക്ഷാരീതികള്‍ വിശദീകരിച്ചു.
from kerala news edited
via IFTTT