Story Dated: Monday, December 15, 2014 09:47
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിയുമായി ബന്ധപ്പെട്ട പത്തിടങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയേക്കും. ഏതൊക്കെ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുക എന്നത് വ്യക്തമല്ല. ബന്ധുക്കളുടെയോ മിത്രങ്ങളുടെയോ വസതികളാവാം ഇതെന്നും സൂചനയുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാനുള്ള നീക്കം ശക്തമായ സമയത്താണ് വിന്‍സണ്‍ എം പോള്‍ റെയ്ഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാഹ്യ സമ്മര്‍ദങ്ങളില്‍ വഴങ്ങുകയോ പ്രലോഭനങ്ങളില്‍ അകപ്പെടുകയോ ചെയ്യരുതെന്നും അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമെങ്കില്‍ വിജിലന്‍സ് അഡിഷണല്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ സഹായം തേടാം. അന്വേഷണങ്ങളുടെ വിവരങ്ങളൊന്നും പുറത്ത് പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
അതേസമയം, വിജിലന്‍സ് നടത്തിയ ക്യൂക്ക് വെരിഫിക്കേഷനില്‍ മാണി പണം വാങ്ങിയതിന് ഒരു ദൃക്‌സാക്ഷി ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഈ ദൃക്‌സാക്ഷിയെ മാപ്പ് സാക്ഷി ആക്കാനാണ് സാധ്യത.
from kerala news edited
via IFTTT