121

Powered By Blogger

Sunday, 14 December 2014

ജമ്മു-ജാര്‍ഖണ്ഡ്‌; നാലാംഘട്ട വോട്ടെടുപ്പ്‌ സമാധാനപരം









Story Dated: Sunday, December 14, 2014 08:38



mangalam malayalam online newspaper

ന്യൂഡല്‍ഹി: തീവ്രവാദ ഭീഷണിയുടെ പശ്‌ചാത്തലത്തിലും ജമ്മു കാശ്‌മീരിലും ജാര്‍ഖണ്ഡിലും നാലാംഘട്ട വോട്ടിംഗ്‌ സമാധാനപരം. ജമ്മുവില്‍ 49 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തിയപ്പോള്‍ ജാര്‍ഖണ്ഡില്‍ 61.65 ശതമാനം രേഖപ്പെടുത്തി.


തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ മാവോയിസ്‌റ്റ് സംഘടനകളും വിഘടന വാദികളും ആഹ്വാനം ചെയ്‌തിരുന്ന സാഹചര്യത്തില്‍ സംസ്‌ഥാനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മൂന്ന്‌ മന്ത്രിമാര്‍ ഉള്‍പ്പടെ 217 സ്‌ഥാനാര്‍ഥികളാണ്‌ ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. കാശ്‌മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള മത്സരിക്കുന്ന സോന്‍വാറും പി.ഡി.പിയുടെ സ്‌ഥാനാര്‍ഥി മുഫ്‌തി മുഹമ്മദ്‌ സെയ്‌ദ് മത്സരിക്കുന്ന അനന്ത്‌ നാഗും ഇന്ന്‌ തിരഞ്ഞെടുപ്പിനെ നേരിട്ടു.


ശനിയാഴ്‌ചയാണ്‌ ഇരു സംസ്‌ഥാനങ്ങളിലെയും അവസാനഘട്ട തിരഞ്ഞെടുപ്പ്‌. 23ന്‌ ഫലം പ്രഖ്യാപിക്കും.










from kerala news edited

via IFTTT