അല്‍ ഇത്തിഹാദ് റോഡ് ഭാഗികമായി അടയ്ക്കുന്നു
Posted on: 15 Dec 2014
ഷാര്‍ജ: നവീകരണത്തിന്റെ ഭാഗമായി അല്‍ ഇത്തിഹാദ് റോഡ് അടയ്ക്കുന്നു. പത്ത് ദിവസത്തേക്ക് ഭാഗികമായാണ് അടവ്.
് അന്‍സാര്‍ മാളിന് എതിര്‍വശത്തായുള്ള റോഡിന്റെ ദുബായ് ഭാഗത്തേക്കുള്ള രണ്ട് പാതകളിലാണ് നവീകരണം നടക്കുന്നത്. വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും റോഡില്‍ ഗതാഗതം തടയുകയെന്ന് ഷാര്‍ജ ആര്‍.ടി.എ. ഡയരക്ടര്‍ എന്‍ജിനീയര്‍ സുലൈമാന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹിജ്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കും പരാതികള്‍ ബോധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് 600525252 എന്ന നമ്പറില്‍ വിളിക്കാം.
from kerala news edited
via IFTTT