Story Dated: Monday, December 15, 2014 01:16
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍ കല്‍പ്പറ്റ എമിലി സ്വദേശിയായ സുസ്മൃതിയില് സുബിനെ(28)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രിയ 11 മണിയോടെ നടയ്ക്കലിലെ വാടക വീട്ടില്‍വച്ചാണ് സംഭവം. പെണ്‍കുട്ടി ബഹളം വെച്ച് അയല്‍വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. നാട്ടുകാരെത്തി സുബിനെ തടഞ്ഞുവെച്ചു. പോലീസെത്തി സുബിനെ അറസ്റ്റ് ചെയ്തു.
from kerala news edited
via IFTTT