ഗോവയില്‍ വന്‍പദ്ധതികളുമായി കൊങ്കണ്‍ റെയില്‍വേ
Posted on: 15 Dec 2014
സര്‍ക്കാര്‍ സ്ഥലം കൊടുക്കാത്തത് റെയില്‍വേയെ വലയ്ക്കുന്നു
ഗോവയില്‍ കര്‍മാലി സ്റ്റേഷനോട് ചേര്‍ന്ന് നാല് ലൈനുകളാണ് പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇവിടെ പല വണ്ടികളും ഇപ്പോള്‍ യാത്ര അവസാനിപ്പിക്കുന്നതിനാല്‍ കൂടുതല്‍ സൗകര്യം ആവശ്യമാണ്. മഡ്ഗാവിലേക്കുള്ള വണ്ടികളുടെ ഓട്ടം കര്‍മാലിയില്‍ അവസാനിപ്പിച്ച് പുതിയ ടെര്‍മിനല്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബാല്ലി സ്റ്റേഷനിലും പുതുതായി മൂന്ന് ലൈനുകള്‍ വരുന്നുണ്ട്. ഈ രണ്ട് സ്റ്റേഷനുകളിലും നേരത്തെ രണ്ട് ലൈനുകളാണ് ഉണ്ടായിരുന്നത്. മഡ്ഗാവ് സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ കൂടി പണിയുക എന്നതും കൊങ്കണ്‍ റെയില്‍വേയുടെ പദ്ധതിയിലുണ്ട്.
അന്‍സോട്ടി, കാണക്കോണ സ്റ്റേഷനുകള്‍ക്കിടയില്‍ ലോലിയം എന്ന പ്രദേശത്ത് ഒരു സ്റ്റേഷന്‍ പണിയാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ സ്റ്റേഷനുകള്‍ വരുന്നതോടെ തീവണ്ടികള്‍ തമ്മിലുള്ള ക്രോസിങ്ങിന് എടുക്കുന്ന സമയത്തില്‍ കുറവുണ്ടാകുമെന്നതാണ് മറ്റൊരു സൗകര്യം. കര്‍ണാടക ഭാഗത്ത് ഉഡുപ്പിക്ക് സമീപം നന്ദിക്കൂര്‍ സ്റ്റേഷന്‍ വന്നുകഴിഞ്ഞു. സാവന്ത് വാഡി, പെര്‍ണം സ്റ്റേഷനുകള്‍ക്കിടയില്‍ മദുരെ സ്റ്റേഷനും സാവന്ത് വാഡി, കുഡാള്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സോറാപ് സ്റ്റേഷന്‍, മഹാരാഷ്ട്രയില്‍ കരഞ്ചാടി, ദിവന്‍ഖവടി സ്റ്റേഷനുകള്‍ക്കിടയില്‍ വിനെരെ സ്റ്റേഷന്‍ എന്നിവയാണ് പുതുതായി ആരംഭിച്ചത്.
മഡ്‌ഗോവ സ്റ്റേഷനില്‍ വികസനം നടത്താന്‍വേണ്ടി ഗോവ സര്‍ക്കാര്‍ സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്നതാണ് കൊങ്കണ്‍ റെയില്‍വേ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. അഖ്വം പ്രദേശത്ത് 3,500 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് കൊങ്കണ്‍ റെയില്‍വേയ്ക്ക് ആവശ്യം. ഒരു കാല്‍നട പാത, ബുക്കിങ് കൗണ്ടര്‍, പാര്‍ക്കിങ് ഏരിയ തുടങ്ങിയവയൊക്കെ ഇവിടെ പണിയേണ്ടതുണ്ട്. സ്ഥലം ലഭിക്കുന്നതിനുസരിച്ചേ മഡ്ഗാവിലെ വികസനം നടക്കുകയുള്ളൂ എന്ന് കൊങ്കണ്‍ റെയില്‍വേ സീനിയര്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ബബന്‍ ഘാഡ്‌ഗെ പറഞ്ഞു.
from kerala news edited
via IFTTT