121

Powered By Blogger

Sunday, 14 December 2014

കരീമഠത്തേക്ക്‌ ഒരു റോഡുണ്ട്‌; അല്ല, റോഡ്‌ പോലെ എന്തോ ഉണ്ട്‌











Story Dated: Monday, December 15, 2014 01:14


അയ്‌മനം: കല്ലുങ്കത്ര പള്ളിക്കു സമീപത്തു നിന്നു കരീമഠത്തേക്ക്‌ ഒരു റോഡുണ്ട്‌, മറ്റു പ്രദേശങ്ങള്‍ക്കെല്ലാം വികസനമുണ്ടായെങ്കിലും ഈ റോഡിനു മാത്രം യാതൊരു വികസനവുമില്ല. ഏഴു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ റോഡ്‌ മഴക്കാലമായാല്‍ വെള്ളത്തിനടിയിലാകും. മഴ കുറയുമ്പോള്‍ ചെളി നിറയും, വെയില്‍ ശക്‌തിയായാല്‍ പിന്നെ പൊടിയും.


പഞ്ചായത്തിന്റെ ഒന്നു മുതല്‍ മൂന്നു വരെ വാര്‍ഡുകളിലെയും ഇരുപതാം വാര്‍ഡിലെയും ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ റോഡിനോടാണു അധികൃതരുടെ അനാസ്‌ഥ. കല്ലുങ്കത്രയില്‍ തുടങ്ങി കുമരകം ചീപ്പുങ്കല്‍ അവസാനിക്കുന്നതാണ്‌ ഈ റോഡ്‌. തോടിനോടു ചേര്‍ന്നുള്ള ഈ റോഡിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ചെളിക്കൂമ്പാരമാണ്‌. ഇരുചക്രവാഹനവുമായി വരുന്നവര്‍ അപകടത്തില്‍പ്പെടുന്നത്‌ പതിവു സംഭവം.പക്ഷിപ്പനിയെത്തുടര്‍ന്ന്‌ താറാവു ചത്തപ്പോള്‍ ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേയ്‌ക്ക എത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.


കരീമഠം സ്‌കൂള്‍, ആയുര്‍വേദാശുപത്രി എന്നിവിടങ്ങളിലേക്ക്‌ എത്താനുള്ള ഏക മാര്‍ഗവുമിതാണ്‌. മഴക്കാലത്ത്‌ സ്‌കൂളിലേക്കു കുട്ടികളെ അയച്ചുകഴിഞ്ഞാല്‍ തിരികെ വീട്ടിലെത്തുന്നതു വരെ മാതാപിതാക്കള്‍ക്ക്‌ ആധിയാണ്‌. കാരണം പ്രദേശമാകകെ വെള്ളക്കെട്ടായി മാറും. റോഡും തോടും പാടവു തിരിച്ചറിയാന്‍ കഴിയാത്ത അവസ്‌ഥയാകുമെന്നു നാട്ടുകാര്‍ പറയുന്നു. ഈ റോഡില്‍ കൂടി നൂറുകണക്കിനു കുടുംബങ്ങള്‍ക്കു കുടിവെള്ളം വരെ എത്തിക്കാന്‍. വോട്ടുതേടി വരുമ്പോള്‍ ഇപ്പോള്‍ ശരിയാക്കാമെന്നു പറയുന്നവരാരും പിന്നീട്‌ ഇങ്ങോട്ടേയ്‌ക്കു തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. അടുത്തിടെ റോഡിന്റെ തുടക്ക ഭാഗത്തു ടാറിംഗ്‌ നടത്താന്‍ തീരുമാനിച്ചതു മാത്രമാണ്‌ ഏക ആശ്വാസം.


റോഡ്‌ നന്നാക്കിയാല്‍ പുഞ്ച, വര്‍ഷ കൃഷിയുടെ വിളവെടുപ്പു കാലങ്ങളില്‍ മേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും. ലോറികളൊന്നും എത്തിച്ചേരാത്തതിനാല്‍ പാടശേഖരത്തു നിന്നു തലച്ചുമടായി വള്ളങ്ങളില്‍ എത്തിച്ചാണ്‌ ഇപ്പോള്‍ നെല്ല്‌ കരയ്‌ക്കെത്തിക്കുന്നത്‌. കൃഷി ചെലവിന്റെ നല്ലൊരു ഭാഗം നെല്ല്‌ കരയിലെത്തിക്കുന്നതിനു ചെലവഴിക്കേണ്ട അവസ്‌ഥയിലാണു കര്‍ഷകര്‍.


റോഡ്‌ ടാര്‍ ചെയ്‌താല്‍ വിനോദസഞ്ചാരികള്‍ക്ക്‌ ഉള്‍പ്പെടെ ഏറെ പ്രയോജനം ചെയ്യും. അയ്‌മനത്തു നിന്നു കുമരകത്തെത്താനുള്ള എളുപ്പമാര്‍ഗമായി ഇതു മാറും. പ്രകൃതിരമണീയമായ പ്രദേശങ്ങള്‍ നിരവധിയുണ്ടെന്നതിനാല്‍ വിനോദസഞ്ചാരികളെയും പാത ആകര്‍ഷിക്കും.


റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കാല്‍ തീര്‍ഥാടക ടൂറിസം രംഗത്തും വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. കുമരകത്തെത്തുന്നവര്‍ക്ക്‌ എളുപ്പത്തില്‍ കുടമാളൂര്‍, മാന്നാനം, അതിരമ്പുഴ, ഏറ്റുമാനൂര്‍, ഭരണങ്ങാനം എന്നിവിടങ്ങളില്‍ എത്തുന്നതിനു റോഡ്‌ ഉപകരിക്കും. അധികൃതര്‍ കണ്ണു തുറന്നാല്‍ ഇതെല്ലാം സാധ്യമാകുമെന്ന വിശ്വാസത്തിലാണു നാട്ടുകാര്‍.










from kerala news edited

via IFTTT