ഖത്തര്‍ കെ.എം.സി.സി പൊന്നാനി മണ്ഡലം ഭാരവാഹികള്‍
Posted on: 15 Dec 2014
ഖത്തര്‍: കെ.എം.സി.സി പൊന്നാനി മണ്ഡലം ഭാരവാഹികളായി അലിക്കുട്ടി വി.പി(പ്രസിഡന്റ്) മുനീര്‍ ഹുദവി, സൈനുദ്ധീന്‍ പാലപ്പെട്ടി, ശെമീര്‍ ബാബു, സക്കീര്‍ മാറഞ്ചേരി (വൈസ് പ്രസിഡന്റ്) അലിമോന്‍ വി.പി (ജനറല്‍ സെക്രട്ടറി) സഫീര്‍ പാലപ്പെട്ടി, ഷഫീഖ് പുതുപൊന്നാനി, ഫാറൂഖ് എ.പി, മുസ്തഫ കോക്കൂര്‍ (സെക്രട്ടറി) മുഹമ്മദുണ്ണി ജിന്നന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അലി മൊറയൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എം.സി.സി. ഓഫീസില്‍ നടന്ന കൗണ്‍സില്‍ യോഗം മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, ജില്ലാ പ്രസിഡന്റ് പി.പി.അബ്ദുറഷീദ്, സവാദ് വെളിയംകോട്, കുഞ്ഞിമോന്‍ ക്ലാരി, മുഹമ്മദ് ഷാഫി വേങ്ങര, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീക് കൊണ്ടോട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റിയുടെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജിന്നന്‍ മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു. അലിക്കുട്ടി പൊന്നാനി സ്വാഗതവും അലിമോന്‍ വി.പി.നന്ദിയും പറഞ്ഞു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT