121

Powered By Blogger

Sunday, 14 December 2014

തൈപ്പൂയ മഹോത്സവവും പ്രതിഷ്‌ഠാദിനവും











Story Dated: Monday, December 15, 2014 01:15


തിരൂരങ്ങാടി: കൊടുവായൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവും പ്രതിഷ്‌ഠാദിനവും ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്ന്‌ വരെ വിവിധ പരിപാടികളോടെ നടത്തുവാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ കെ.കെ രാജന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. താന്ത്രിക്‌ കര്‍മ്മങ്ങള്‍, അന്നദാനം, കൂട്ടികളുടെ നൃത്തങ്ങള്‍, ചാക്യാര്‍ കൂത്ത്‌, തായമ്പക, ഓട്ടന്‍തുള്ളല്‍, പാഠകം, ഭക്‌തി പ്രഭാഷണങ്ങള്‍, കാവടി ഘോഷയാത്ര എന്നിവ ഉത്സവത്തോടനുബന്ധിച്ച്‌ നടക്കും.


ഉത്സവനടത്തിരപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: പ്രഭാകരന്‍ കാട്ടുമുണ്ട, സി.പി ഭാസ്‌ക്കരന്‍, മുകുന്ദന്‍ നായര്‍ (രക്ഷാധികാരികള്‍), വി. നാരായണന്‍ (ചെയര്‍മാന്‍), സി.പി രാമകൃഷ്‌ണന്‍, മോഹനസുന്ദരന്‍ (വൈസ്‌ ചെയര്‍മാന്‍), രാജന്‍ പണിക്കര്‍ (കണ്‍വീനര്‍), ഇ. സജീവ്‌, മന്മഥന്‍, വിനു (ജോയിന്റ്‌ സെക്രട്ടറി) എം. പത്മനാഭന്‍ (ട്രഷറര്‍) കൂടാതെ സബ്‌ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. 30 ന്‌ ഉച്ചക്ക്‌ നാടന്‍ പാട്ട്‌, രാത്രിയില്‍ നാളികേരമേറ്‌, രണ്ട്‌, മൂന്ന്‌ തീയതികളില്‍ പൂയ്ം, പയുണര്‍തം ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും നടക്കും. കലവറ നിറക്കല്‍ 29 ന്‌ രാവിലെ ആരംഭിക്കും. എല്ലാ ദിവസവും ഉച്ചക്കും രാത്രിയിലും അന്നദാനവും നടത്തുന്നുണ്ട്‌.










from kerala news edited

via IFTTT