Story Dated: Monday, December 15, 2014 09:49
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്തി കെ.എം മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇടതുപക്ഷം നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നിര്‍വഹിക്കും. മാണിക്കെതിരെ നേരത്തെ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് തുടര്‍ച്ചയാണ് ഇന്ന് നടക്കുന്ന നിയമസഭാ മാര്‍ച്ച്. സി.എം.പി, ജെ.എസ്.എസ് എന്നീ പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കാളികളാകും. മാണി മന്ത്രിസ്ഥാനം രാജി വെയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സി.പി.എമ്മിലെ വിവിധ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
from kerala news edited
via IFTTT