Story Dated: Sunday, December 14, 2014 09:00
ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കുമെന്ന് സൂചന. റെയില്‍വേയുടെ ഊര്‍ജ ഉപഭോഗത്തില്‍ നാല് ശതമാനം വര്‍ധനയുണ്ടായത്. മൂലമുണ്ടായ അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിനാണ് ഈ നീക്കമെന്നാണ് സൂചന. ഇന്ധന നിരക്ക് വ്യതിയാനം പരിഹരിക്കുന്നതിനുള്ള പ്രഖ്യാപിത നിയമമനുസരിച്ചാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം.
ഇന്ധന നിരക്ക് വ്യതിയാനം പരിഹരിക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് തവണ നിരക്കില്‍ പുനര്‍ നിര്‍ണ്ണയം നടത്താന്‍ അനുമതി നല്‍കുന്നവിധത്തിലുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞ ജൂണില്‍ റെയില്‍വേ ടിക്കറ്റ് നിരക്കില്‍ 4.2 ശതമാനവും ചരക്ക് കൂലിയില്‍ 1.4 ശതമാനവും വര്‍ധന വരുത്തിയിരുന്നു. ഇതേ മാതൃകയില്‍ വരുന്ന ബജറ്റിലും നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം.
from kerala news edited
via IFTTT