Story Dated: Monday, December 15, 2014 10:02
സിഡ്‌നി: സിഡ്‌നിയിലെ ഒരു വ്യാപാര സമുച്ചയത്തിലെ കോഫിഷോപ്പിനുള്ളില്‍ ആയുധധാരികളായ സംഘം ജനങ്ങളെ ബന്ദികളാക്കി. റിസര്‍വ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ സമീപത്തുള്ള കഫെയിലാണ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ജനങ്ങളെ ബന്ദികളാക്കിയിരിക്കുന്നത്. ഇസ്ലാമിക് തീവ്രവാദികളാണ് സംഭവത്തിനു പ ിന്നിലെന്ന് സംശയിക്കുന്നു.
പത്തോളം ജോലിക്കാരും മുപ്പതോളം കസ്‌റ്റേമേഴ്‌സും കഫെയില്‍ കുടുങ്ങി കിടക്കുന്നതായി ലോക്കല്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഫെയ്ക്കുള്ളില്‍ നിന്ന് കറുപ്പും വെളുപ്പും ചേര്‍ന്ന അറബി വാക്കുകള്‍ എഴുതിയ കൊടി രണ്ട് ഭീകരര്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. കോഫിഷോപ്പിനുള്ളില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ആസ്‌ട്രേലിയന്‍ പ്രധാമന്ത്രി ടോണി അബട്ട് ഉന്നതാധികാര സമിതി വിളിച്ചുകൂട്ടി. പോലീസും പ്രത്യേക പരിശീലനം നേടിയ സൈന്യവും ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്. ആയുധധാരികളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്നും ന്യൂ സൗത്ത് വെയ്ല്‍സ് സ്‌റ്റേറ്റ് പോലീസ് കമ്മിഷണര്‍ ആന്‍ഡ്രൂ സ്‌കിപീയോണ്‍ പറഞ്ഞൂ. ഷോപ്പിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായ വിവരമില്ലെന്നും അദ്ദേഹം അറിയിച്ചു. ഐ.എസ് ഭീകരര്‍ക്കുനേരെ ശക്തമായ നിലപാടുകളെടുത്തിരിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.
ഐ.എസ് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വാര്‍ത്തപരന്നതോടെ പ്രദേശത്തെ വാഹന ഗതാഗതം നിശ്ചലമായി. ഇതുവഴിയുള്ള വിമാന സര്‍വ്വീസുകളും താല്‍ക്കാലികമായി നിരോധിച്ചു. അതേസമയം സിഡ്‌നിക്ക് സമീപം മാര്‍ട്ടിന്‍ പ്ലെയ്‌സ് എന്ന സ്ഥലത്ത് ബോംബ് ഭീഷണി ഉയര്‍ന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
from kerala news edited
via IFTTT