Story Dated: Monday, December 15, 2014 01:16
കല്‍പ്പറ്റ: വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കുറ്റത്തിനും തുടര്‍ന്നുണ്ടായ അനിഷ്‌ട സംഭവങ്ങളുടെ പേരിലും മുസ്ലീം ലീഗ് നേതാക്കളായ മൂന്നുപേരെ കല്‍പ്പറ്റ പോലീസ് അറസ്‌റ്റു ചെയ്‌തു. യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അമീന്‍, മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.സി. മായന്‍ഹാജി, വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി കുഞ്ഞബ്‌ദുള്ളഹാജി എന്നിവരെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ മൂവര്‍ക്കും ജാമ്യം ലഭിച്ചു. ഞായറാഴ്‌ച രാവിലെ 10 മണിയോടെ കല്‍പ്പറ്റ ചുങ്കം ജംഗ്‌ഷനിലായിരുന്നു സംഭവം.
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ ഓടിക്കുന്നത് കണ്ട് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് വാഹനത്തിന് കൈകാണിച്ചു. തുടര്‍ന്ന് വാഹനം നടുറോഡില്‍ നിര്‍ത്തിയ ശേഷം മൂവരും പോലീസുമായി വാക്കേറ്റം ഉണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടുകയും ചെയ്‌തതോടെ ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സമ്മതിക്കുകയും ഫൈന്‍ അടക്കാമെന്ന് പറയുകയും ചെയ്‌തുവെങ്കിലും പോലീസ് മോശമായി പെരുമാറുകയായിരുന്നുവെന്ന് കേസിലുള്‍പ്പെട്ടവര്‍ പറയുന്നു. വാഹനം അരികിലേക്ക് ഒതുക്കി നിറുത്താന്‍ പോലീസ് സമ്മതിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
from kerala news edited
via IFTTT