Story Dated: Monday, December 15, 2014 07:11
ആലപ്പുഴ: മകളുടെ വീട്ടിലേക്ക് മകനോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന മാതാവ് ലോറി തട്ടി മരിച്ചു. കൈനകരി പഞ്ചായത്ത് പത്താം വാര്‍ഡ് പാടകശേരി വീട്ടില്‍ തോമസിന്റെ (ബേബിച്ചന്‍) ഭാര്യ ലീലാമ്മ തോമസാ(58) ണ് മരിച്ചത്. ആലപ്പുഴ -ചങ്ങനാശേരി റോഡില്‍ പണ്ടാരക്കളം പാലത്തിന് സമീപം ഇന്നലെ വൈകിട്ട് 3.30യോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ലീലാമ്മ സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മകന്‍ പത്രോസി (ജിനു 30) നെ പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളിയനാട്ടുള്ള മൂത്ത മകള്‍ ലിംസിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. മറ്റുമകള്‍: കൊച്ചുറാണി. മരുമക്കള്‍: ഷാജി, ബിനു. സംസ്‌കാരം ഇന്ന് പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളിയില്‍.
from kerala news edited
via IFTTT