Story Dated: Monday, December 15, 2014 01:14
ചാരുംമൂട്: ഓണാട്ടുകര കാര്‍ഷികോത്സവം ചാരൂംമൂട് സെന്റ്‌മേരീസ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ 19 മുതല്‍ 23 വരെ നടക്കും. സെമിനാറുകള്‍, പ്രദര്‍ശന സ്‌റ്റാളുകള്‍, കാര്‍ഷികഉത്‌പ്പന്നങ്ങളുടെ വില്‍പ്പന, കന്നുകാലി പ്രദര്‍ശനം, ഭക്ഷ്യമേള, കലാപരിപാടികള്‍, വിവിധ കമ്പനികളുടെ സ്‌റ്റാളുകള്‍, പായസമേള, അമ്യുസ്‌മെന്റ് പാര്‍ക്ക്, പുസ്‌തകമേള എന്നിവയുണ്ടാകും.
19 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ആര്‍. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ കാര്‍ഷിക പ്രദര്‍ശനം മന്ത്രി കെ.പി. മോഹനനും, ഭക്ഷ്യമേള സി.കെ. സദാശിവന്‍ എംഎല്‍എയും, ഫാര്‍മേഴ്‌സ് ക്ലബ് സ്‌റ്റാളുകളുടെ ഉദ്‌ഘാടനം ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ് ചെയര്‍മാന്‍ ഷെയ്‌ക്ക് പി. ഹാരിസും, കൊമേഴ്‌സ്യല്‍ സ്‌ററാള്‍ ഉദ്‌ഘാടനം കോഫിബോര്‍ഡ് ഡയറക്‌ടര്‍ ആര്‍.ചന്ദ്രശേഖരനും നിര്‍വഹിക്കും.
20 ന് ഉച്ചകഴിഞ്ഞ് 3.30ന് വനിത കുടുംബ കൃഷി കാര്‍ഷിക സമ്മേളനം ജമീല പ്രകാശം എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. 21ന് വൈകിട്ട് 3.30ന് കാര്‍ഷിക സാഹിത്യസദസ് ജി.സുധാകരന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. 22ന് രാവിലെ 10 ന് വിദ്യാര്‍ഥികള്‍ക്കായി കാര്‍ഷിക ക്വിസ് മത്സരം നടക്കും. 3.30 ന് കാര്‍ഷിക സെമിനാര്‍ പി.സി. വിഷ്‌ണുനാഥ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.
23ന് ഉച്ചകളിഞ്ഞ് മൂന്നിന് സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്യും. സിനിമാ പ്രദര്‍ശനം, കഥാപ്രസംഗം, നാടകം, നാടന്‍ പാട്ടുകള്‍, പ്രഭാഷണങ്ങള്‍, എന്നിവ സെമിനാറില്‍ നടക്കും.
from kerala news edited
via IFTTT