Story Dated: Monday, December 15, 2014 01:14
പാത്താനിക്കാട് :പാടത്തും പറമ്പിലും കഷ്‌ടപ്പെട്ടു പണിയെടുക്കുന്നവരുടെ സ്‌ഥലവും കൃഷി ഭൂമിയും കാണിച്ച് കുടുമ്പ ശ്രീ പ്വര്‍ത്തകര്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നതായി പരാതി .പോത്താനിക്കാട് ,പല്ലാരമമംഗലം ,പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ട് ആനുകുല്യങ്ങള്‍ക്കായി പ്രവര്‍ത്തകര്‍ വന്‍ തോതില്‍ കൃത്രിമം കാണിക്കുന്നതായി പരാതിയുണ്ട്.
ആനുകൂല്യങ്ങള്‍ നേടുന്നതിനായി ബന്ധപ്പെട്ട സ്‌ഥലവുടമയുടെ കൈവശത്ത് നിന്നും ബന്ധപ്പെട്ട രേഖകള്‍ വാങ്ങി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് മുന്നില്‍ കാണിച്ചാണ് ഇവര്‍ ആനുകുല്യത്തിന് അര്‍ഹത നേടുന്നത്. മാത്രവുമല്ല, കൃഷിക്കാര്‍ നടത്തിയ കൃഷിയിടങ്ങളില്‍ സ്വ്‌ന്തം നിലയ്‌ക്ക് ബാനറുകള്‍ പതിച്ച് അന്വേഷണ ഉദ്യോഗസ്‌ഥരെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്.പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ തന്നെ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടക്കുന്നതുകൊണ്ടു പ്രശ്‌നം പുറത്തു വരുന്നുമില്ല.
from kerala news edited
via IFTTT