Story Dated: Monday, December 15, 2014 01:15
കഴക്കൂട്ടം: പൂട്ടിക്കിടന്ന ഹോമിയോ ആശുപത്രിയില്‍ നിന്നും ഫര്‍ണിച്ചര്‍ കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. കഴക്കൂട്ടം കെ.എസ്.ഇ.ബി. ഓഫീസിനു സമീപം മുരുക വിലാസത്തില്‍ ശിവകുമാറിനെ (42)യാണ് കഴക്കൂട്ടം പോലീസ് അറസ്‌റ്റുചെയ്‌തത്. സുഹൃത്തിന്റെ നിര്‍ദേശാനുസരണം കേസ് നടക്കുന്ന വസ്‌തുവില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ കടത്താന്‍ ശ്രമിച്ചതിനാണ് അറസ്‌റ്റ്. കുളത്തൂരിന് സമീപംവച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഡോക്‌ടറുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് നടപടി.
പോലീസ് ഭാഷ്യം ഇങ്ങനെ: കഴക്കൂട്ടം ഹൈസ്‌കൂള്‍ റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി കുറച്ചുനാളുകളായി പൂട്ടിക്കിടക്കുകയായിരുന്നു. ആശുപത്രി പ്രവര്‍ത്തിക്കുന്ന വസ്‌തുവിന്റെ ഉടമസ്‌ഥത സംബന്ധിച്ച് ബന്ധുക്കള്‍തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നടക്കുകയാണ്. ഇതു സംബന്ധിച്ച് സേ്‌റ്റഷനിലും കോടതിയിലും നിരവധി പരാതികളും കേസുകളും നിലവിലുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ഒരു വിഭാഗക്കാര്‍ ആശുപത്രി പൂട്ടി. ഇതിനെ തുടര്‍ന്ന് വാടക നല്‍കി പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ സംരക്ഷണത്തിനായി ഡോക്‌ടര്‍ കോടതിയെ സമീപിച്ച് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നേടിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് സുഹൃത്തും വസ്‌തുവിന്റെ തര്‍ക്കാരിലൊരാളുടെ നിര്‍ദേശാനുസരണം ശിവകുമാര്‍ പൂട്ടിക്കിടന്ന ആശുപത്രിയിലെ പഴക്കംചെന്ന ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്‌തത്. സംഭവമറിഞ്ഞ ഡോക്‌ടര്‍ ശിവകുമാറിനെയും വസ്‌തു തര്‍ക്കക്കാരിലൊരാളിനെയും പ്രതികളാക്കി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കി. സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിച്ചതാണ് ശിവകുമാറിന് വിനയായത്. ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT