121

Powered By Blogger

Wednesday, 13 May 2020

പലചരക്ക് കട അടഞ്ഞിട്ടും ‘ഒരു കൈ’ക്കരുത്തിൽ ബാബുവിന്റെ യന്ത്രവത്കൃത വഞ്ചി

ബാബു സ്വന്തമായി നിർമിക്കുന്ന യന്ത്രവത്കൃത വഞ്ചിയുമായി കൊച്ചി: ആരും വീണുപോകുന്ന തകർച്ചയിൽ മനക്കരുത്തുകൊണ്ട് കുറവുകളെ മായ്ച്ചുകളഞ്ഞ് ജീവിതത്തിൽ വിജയിക്കുന്നവരുണ്ട്. അത്തരമൊരു ജീവിത മാതൃകയാണ് മുളവുകാട് സ്വദേശിയായ ബാബുവെന്ന സേവ്യർ മാനുവലിന്റേത്. 20 വർഷം മുമ്പ് വിദേശത്ത് ജോലിക്കിടയിൽ മെഷീനിനിടയിൽപ്പെട്ട് ബാബുവിന്റെ കൈകൾ വേർപെട്ടു പോയി. ചികിത്സയിലൂടെ ഇത് കൂട്ടിയോജിപ്പിച്ചെങ്കിലും ഒരു കൈക്ക് സ്വാധീനം നഷ്ടമായി. എന്നാൽ തിരികെയെത്തിയ ബാബു ജീവിതത്തോട് പടപൊരുതി, വീടിനോടു ചേർന്നുള്ള പലചരക്ക് കടയിൽ ജീവിതം കരുപ്പിടിപ്പിച്ചു. തോൽക്കരുതെന്ന മനസ്സിന്റെ തോന്നൽ ബാബുവിനെ ഒരു കൈ കൊണ്ട് വാഹനം ഓടിക്കാൻ വരെ കരുത്തനാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോട പലചരക്ക് കടയിൽ കച്ചവടമില്ലാതെ ജീവിതത്തിന്റെ താളം പതിഞ്ഞു തുടങ്ങി. വീട്ടിലിരിക്കുന്ന സമയം വെറുതെ കളയരുതെന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നും ബാബു തീരുമാനിച്ചു. യന്ത്രവത്കൃത വഞ്ചികളിലൊന്ന് പണിയണം എന്ന കാര്യം പറഞ്ഞപ്പോൾ നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നാണ് ഭാര്യ മോളി പറഞ്ഞത്. എന്നാൽ ബാബുവിന് തോൽക്കാൻ മനസ്സില്ലായിരുന്നു. 18-ാം വയസ്സിൽ വാർപ്പും മോട്ടോറും ഉപയോഗിച്ച് അമ്മയ്ക്ക് അലക്ക് യന്ത്രം നിർമിച്ച് സമ്മാനിച്ച ആളാണ് ബാബു. എന്നാൽ ഇന്നതല്ല സ്ഥിതി. പ്രായം 55 പിന്നിട്ടിരിക്കുന്നു. ഒരു കൈയുടെ സ്വാധീനക്കുറവും. സുഹൃത്തുക്കളോട് യന്ത്രവത്കൃത വഞ്ചിയുടെ വിവരങ്ങൾ തേടി. ശേഷം ഏപ്രിലിൽ ബാബു പണിയും തുടങ്ങി. 12 അടി നീളവും മൂന്ന് അടി വീതിയുമുള്ള വഞ്ചിയിൽ ആയിരം സി.സി. ശക്തിയുള്ള എൻജിനും പിടിപ്പിച്ചു. ബി.ടെക്. ഒന്നാം വർഷ വിദ്യാർഥിയായ മകൻ ചില സഹായങ്ങൾ ചെയ്ത് നൽകി. നിലവിൽ വഞ്ചി വെള്ളത്തിൽ ബാലൻസിങ് പരീക്ഷണത്തിലാണ്. ഒരു ലോക്ക്ഡൗണിനും തന്റെ ജീവിതത്തിന് പൂട്ടിടാൻ കഴിയില്ലെന്ന് തെളിയിക്കാനുള്ള കച്ചമുറുക്കലിലാണ് ബാബു. 'സ്വന്തമായി നിർമിച്ച വഞ്ചിയിൽ മകന്റെ കൂടെ കായലിൽ പോയി മീൻ പിടിക്കണം' - വല വാങ്ങാനുള്ള ഓർഡർ കൊടുത്ത് കാത്തിരിക്കുകയാണ് തിരുനെല്ലത്ത് വീട്ടിൽ ബാബു.

from money rss https://bit.ly/2T0nYNN
via IFTTT