121

Powered By Blogger

Wednesday, 13 May 2020

ചരക്കുവില പൂജ്യത്തിന് താഴേക്കുവരുമ്പോള്‍ എക്സിറ്റ് ഓപ്ഷനുമായി മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച്

കൊച്ചി: ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുഴുവൻ ചരക്കുകളുടെയും ഫ്യൂച്വർ കരാറിൽ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം ചരക്കുകളുടെവില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോൾ ഇടപാടുകാർക്ക് കരാറിൽ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 21 ന് ക്രൂഡ് ഓയിൽ വില പൂജ്യത്തിന് താഴേക്ക് വന്നതിനെതുടർന്ന് ഇടപാടുകാർക്കുണ്ടായിട്ടുള്ള ബൂദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുന്നോട്ട് വന്നിട്ടുള്ളത്. നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം അനുസരിച്ച് ഓരോ ദിവസത്തെയും വിപണിയുടെ പ്രവർത്തന സമയം കഴിഞ്ഞശേഷം 15 മിനുട്ട് സമയത്തേക്ക് എക്സ്ചേഞ്ച് ഒരുക്കുന്ന പ്രത്യേക വിൻഡോവഴി ലേലത്തിലുടെ ഇടപാടുകാർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്താനാകും. രാത്രി 11.40 മുതൽ 11.55 വരെയാണ് ഇതിന് സമയം ലഭിക്കുക. എന്നാൽ ക്രൂഡ് ഓയിൽ ഫ്യൂച്വർ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം എക്സിറ്റ് ഓപ്ഷൻ സാധ്യമാകില്ല. എകസ്ചേഞ്ച് ലഭ്യമാക്കുന്ന ഈ പ്രത്യേക സൗകര്യത്തിലൂടെ ഇടപാടുകാർക്ക് അവരുടെ ഫ്യൂച്വർ കരാർ അവസാനിപ്പിക്കുന്നതിനോ സ്ക്വയർ ഓഫ് ചെയ്യുന്നതിനോ സാധിക്കുമെന്ന് മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ ഇറക്കിയ സർക്കുലറിൽ അറിയിച്ചു. MCX extends exit option to traders of all commodities if negative prices kick in

from money rss https://bit.ly/2LmmKrZ
via IFTTT