121

Powered By Blogger

Wednesday, 13 May 2020

നേരിട്ട് പണംനൽകാതെ സാമ്പത്തിക പാക്കേജിന്റെ ആദ്യഘട്ടം

കോവിഡിനുശേഷം കേന്ദ്രം ആദ്യം പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജിൽ ജനങ്ങൾക്ക് നേരിട്ട് പണമെത്തുന്ന പദ്ധതികളുണ്ടായിരുന്നെങ്കിൽ, ബുധനാഴ്ച ധനമന്ത്രി അവതരിപ്പിച്ചതിൽ അതില്ല. കർഷകർ, മുതിർന്ന പൗരർ, വിധവകൾ, ജൻധൻ അക്കൗണ്ടുള്ള വനിതകൾ തുടങ്ങിയവർക്ക് നേരിട്ട് പണംനൽകുന്നതായിരുന്നു ആദ്യപാക്കേജ്. കൂടാതെ സൗജന്യറേഷൻ, സൗജന്യ പാചകവാതകം തുടങ്ങി സർക്കാരിന് നേരിട്ട് പണച്ചെലവുള്ള വിവിധ പദ്ധതികളുമുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ ആദ്യപടിയായി ധനമന്ത്രി ബുധനാഴ്ച അവതരിപ്പിച്ചതിൽ സർക്കാരിന് നേരിട്ട് സാമ്പത്തികബാധ്യത വരുന്നവ കുറവാണ്. ചെറുകിട ബിസിനസുകാർക്ക് വിവിധ വായ്പകൾ ഉറപ്പാക്കുന്ന പക്കേജാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പലിശരഹിതമോ പലിശകുറവുള്ളതോ ആയ വായ്പകളല്ല നൽകുന്നത്. മറിച്ച് ഇത്തരം സംരംഭങ്ങൾക്ക് ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പയ്ക്ക് സർക്കാർ ഗാരന്റി നൽകുകയാണ്. വൈദ്യുതി വിതരണ കമ്പനികൾക്കും കുടിശ്ശിക തിരിച്ചടവിനായി പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. 100 കോടി രൂപ വിറ്റുവരവുള്ളതും വായ്പതിരിച്ചടവ് ബാക്കി 25 കോടി രൂപയിൽ താഴെയുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ഈടില്ലാതെ വായ്പനൽകുന്നത്. ആദ്യവർഷം തിരിച്ചടവ് ആവശ്യമില്ലാത്തത് പ്രിൻസിപ്പൽ തുകയ്ക്ക് മാത്രമാണ്, പലിശയ്ക്കല്ല. ചെറുകിട സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) നിർവചനത്തിൽ മാറ്റംവരുത്തുകയാണ് മറ്റൊന്ന്. അതുവഴി ചെറിയ സംരംഭങ്ങൾ വളർന്നുവലുതായാലും അവർക്ക് മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടമാവില്ല. സർക്കാരിന് നേരിട്ട് പണച്ചെലവില്ലാതെ ചെറുകിടസംരംഭകർക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രഖ്യാപനം ആഗോള ടെൻഡറിന്റേതാണ്. 200 കോടി രൂപയിൽ താഴെയുള്ള സർക്കാർ ഇടപാടുകളിൽ ആഗോള ടെൻഡർ ഒഴിവാക്കിയതുവഴി ആഭ്യന്തര ചെറുകിട സ്ഥാപനങ്ങൾക്ക് മത്സരക്ഷമത കൂടും. അവയ്ക്ക് ടെൻഡർ ലഭിക്കാനുള്ള സാധ്യതയും വർധിച്ചു. കരാറുകാർക്ക് ജോലിതീർക്കാൻ ആറുമാസംകൂടി സമയം, നികുതിറിട്ടേൺ അടയ്ക്കാൻ കൂടുതൽ സമയം തുടങ്ങിയവയും സർക്കാരിനുനേരിട്ട് ബാധ്യത സൃഷ്ടിക്കുന്നതല്ല. പി.എഫ്. വിഹിതം ശമ്പളത്തിന്റെ 12 ശതമാനത്തിൽനിന്ന് 10 ശതമാനമാക്കിയതാവട്ടെ സർക്കാരിന് പലിശബാധ്യത കുറയ്ക്കുകയാണ് ചെയ്യുക. മുമ്പ് ശമ്പളത്തിന്റെ 12 ശതമാനം വിഹിതത്തിന് സർക്കാർ പലിശ നൽകിയിരുന്നത് അടുത്ത മൂന്നുമാസത്തേക്ക് കുറഞ്ഞതുകയ്ക്ക് നൽകിയാൽ മതി.

from money rss https://bit.ly/3budrB7
via IFTTT