121

Powered By Blogger

Wednesday, 13 May 2020

സാമ്പത്തിക പാക്കേജ്: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 637 പോയന്റ് നേട്ടത്തില്‍

മുംബൈ: സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 9,350 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സ് 637.49 പോയന്റ് നേട്ടത്തിൽ 32,008.61ലും നിഫ്റ്റി 187 പോയന്റ് ഉയർന്ന് 9383.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 723 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, അദാനി പോർട്സ്, അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, സൺ ഫാർമ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് നാലുശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊർജം, ഐടി ഓഹരികളും നേട്ടത്തിലായിരുന്നു. Stimulus announcement pushes Nifty above 9,350, Sensex up 637 pts

from money rss https://bit.ly/2Z0G4D9
via IFTTT