121

Powered By Blogger

Wednesday, 13 May 2020

മീറ്റർറീഡിങ് വൈകിയതിനാൽ പണം നഷ്ടമാവില്ല

തിരുവനന്തപുരം: മീറ്റർ റീഡിങ് വൈകിയതുകൊണ്ട് വൈദ്യുതി ഉപഭോക്താക്കളിൽ ആർക്കും പണംനഷ്ടമാകില്ലെന്ന് മന്ത്രി എം.എം. മണി. സെക്ഷൻ ഓഫീസിലോ സൂപ്രണ്ടുമായോ ബന്ധപ്പെട്ടാൽ ബില്ലിൽ തെറ്റുണ്ടെങ്കിൽ തിരുത്തിനൽകും. അധികത്തുക ആരെങ്കിലും അടച്ചിട്ടുണ്ടെങ്കിൽ അത് അടുത്ത ബില്ലിൽ വകയിരുത്തും. മീറ്റർറീഡിങ് വൈകിയതിനാൽ ഒട്ടേറെപ്പേരുടെ ബിൽ അമിതമായി ഉയർന്നെന്ന പരാതിയുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബിൽ കൂടിയെന്ന് എല്ലാ വേനലിലും പരാതി ഉയരുന്നത് സ്വാഭാവികമാണ്. എല്ലാവരും വീട്ടിലായിരുന്നതിനാൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചതാണ് ബിൽകൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 16-നാണ് മീറ്റർറീഡിങ് എടുക്കേണ്ടിയിരുന്നത്. എന്നാൽ മുടങ്ങിയ റീഡിങ് 20-നാണ് പുനരാംരഭിച്ചത്. അതിനാൽ അറുപത് ദിവസങ്ങൾക്കുപകരം വൈകിയ ദിവസങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ബിൽ കണക്കാക്കിയത്. ഇതോടെ പലരുടെയും ഉപഭോഗത്തിന്റെ സ്ലാബ് മാറി, ബിൽത്തുക വൻതോതിൽ ഉയർന്നു. 24 മുതൽ ബില്ലുകൾ തിരുത്തി നൽകിത്തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. അടച്ചിട്ട കടകളിൽ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകിയത്. ഇത് ഉപഭോഗത്തിന് അനുസൃതമല്ല. അതിനാൽ അവർ ബിൽത്തുകയുടെ 70 ശതമാനം അടച്ചാൽമതിയെന്നും മന്ത്രി അറിയിച്ചു.

from money rss https://bit.ly/364RTKk
via IFTTT