121

Powered By Blogger

Wednesday, 13 May 2020

കൂലികിട്ടാത്തതിൽ കൂട്ടപ്പരാതി

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ശമ്പളമോ കൂലിയോ വെട്ടിക്കുറയ്ക്കരുതെന്ന സർക്കാർ നിർദേശം പാലിക്കുന്നില്ലെന്ന് ലേബർ ഓഫീസർമാർക്ക് കൂട്ടപ്പരാതി. സ്വകാര്യ സ്കൂളുകൾ, ഹോട്ടലുകൾ തുടങ്ങി വിവിധമേഖലയിൽനിന്നുള്ള പരാതികളുണ്ട്. കോവിഡ് പ്രതിരോധത്തിലുള്ള നഴ്സുമാർക്കുപോലും ശമ്പളം കുറച്ചതായി പരാതിയുണ്ട്. തൊഴിലുടമയോട് കൂലിനൽകണമെന്ന് നിർദേശിക്കുകയും അതിനുവഴങ്ങാത്തവർക്ക് നോട്ടീസ് നൽകുകയും മാത്രമാണ് ലേബർ ഓഫീസർമാർ ചെയ്യുന്നത്. കൂടുതൽ നടപടികളിലേക്ക് കടക്കാൻ നിയമപിൻബലമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സ്ഥാപന ഉടമകൾക്കും ഫാക്ടറി ഉടമകൾക്കുമായി ലേബർ കമ്മിഷണർ നൽകിയ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് ലേബർ ഓഫീസർ നോട്ടീസ് നൽകുന്നത്. പരമാവധി രമ്യതയിൽ പ്രശ്നം തീർക്കാനാണ് ശ്രമം. വരുമാനം നിലയ്ക്കുകയോ, കുത്തനെ ഇടിയുകയോ ചെയ്തതിനാൽ നിർദേശം പാലിക്കാനാവില്ലെന്നാണ് ചില ഉടമകളുടെ നിലപാട്. കൊല്ലം ജില്ലയിലെ 200 ജീവനക്കാരുള്ള ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ മൂന്നുമാസമായി ശമ്പളം നൽകിയിട്ടില്ലെന്നാണ് പരാതി. പലസ്ഥാപനങ്ങളും ദിവസവേതനക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ പിരിച്ചുവിടാനും തുടങ്ങിയിട്ടുണ്ട്. പേയ്മെന്റ് ഓഫ് വേജസ് ആക്ട്, മിനിമം വേജസ് ആക്ട് എന്നിവ അനുസിച്ചാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം. ജോലിക്ക് ഹാജരാകുന്നതിന് ആനുപാതികമായി ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. അതിനാൽ, ഹാജരാകാത്ത ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാവില്ല. ഇതാണ് ലേബർ ഓഫീസർമാരെ കുഴക്കുന്നത്. . ലേബർ കമ്മിഷണറുടെ നിർദേശങ്ങൾ:അർഹമായ എല്ലാ ലീവുകളും സ്പെഷ്യൽ ലീവുകളും അനുവദിക്കണം, വേതനം കുറയ്ക്കാനോ ലോക്ഡൗണിൽ ജോലിക്ക് ഹാജരാവാൻ നിർബന്ധിക്കാനോ പാടില്ല, ടാർജറ്റുകൾ ഏർപ്പെടുത്താനോ ടാർജറ്റ് പാലിക്കണമെന്ന് നിർബന്ധിക്കാനോ പാടില്ല. ലേ-ഓഫ്, ലോക്ക്-ഔട്ട്, ടെർമിനേഷൻ തുടങ്ങിയ നടപടികൾ സ്വീകരിക്കരുത്, കാഷ്വൽ, ടെമ്പററി, കരാർ, ട്രെയിനി, ദിവസവേതനക്കാർ എന്നിവരെയൊന്നും പിരിച്ചുവിടാനോ വേതനം കുറയ്ക്കാനോ പാടില്ല.

from money rss https://bit.ly/3fLOW5z
via IFTTT