121

Powered By Blogger

Wednesday, 13 May 2020

സെന്‍സെക്‌സില്‍ 433 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഒന്നാംഘട്ട സാമ്പത്തിക പാക്കേജ് ഓഹരി സൂചികകൾക്ക് നേട്ടമാക്കാനായില്ല. ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. കോവിഡ് വ്യാപനം തുടരുന്നത് കൂടുതൽ സാമ്പത്തിക തളർച്ചയ്ക്ക് വഴിവെയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ മുന്നറിയിപ്പും വിപണിയെ ബാധിച്ചു. സെൻസെക്സ് 433 പോയന്റ് നഷ്ടത്തിൽ 31575ലും നിഫ്റ്റി 116 പോയന്റ് താഴ്ന്ന് 9267ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, നെസ് ലെ, അൾട്രടെക്ക് സിമെന്റ്, വേദാന്ത, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഗ്രാസിം, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ ഉൾപ്പടെയുള്ള സൂചികകൾ നഷ്ടത്തിലാണ്.

from money rss https://bit.ly/35WZo5T
via IFTTT