121

Powered By Blogger

Wednesday, 16 December 2020

ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം: നേട്ടമില്ലാതെ വിപണി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തിൽ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും തൊഴിൽമേഖല സ്ഥിരതയാർജിക്കുന്നതുവരെ പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക. ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, പവർഗ്രിഡ് കോർപ്, അൾട്രടെക് സിമെന്റ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എൻടിപിസി, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/37nrCZP
via IFTTT

Related Posts:

  • ആശങ്കകളുടെ 2020 പിന്നിട്ട് പ്രതീക്ഷയോടെ 2021ലെത്തുമ്പോള്‍ഏറെ ആശങ്കകൾ നിറഞ്ഞതായിരുന്നു 2020 എങ്കിലും നിരാശപ്പെടുത്താതെയാണ് വർഷംപിന്നിടുന്നത്. വ്ളാഡിമിർ ലിനോൻസ് പറഞ്ഞിട്ടുള്ളതു പോലെ ഒന്നുംസംഭവിക്കാത്ത ദശാബ്ദങ്ങളും ദശാബ്ദങ്ങൾ സംഭവിക്കുന്ന ആഴ്ചകളും ഉണ്ടാകും. സാധാരണപോലെയാണ് വർഷം തുടങ്ങി… Read More
  • സെന്‍സെക്‌സില്‍ 284 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 284 പോയന്റ് നഷ്ടത്തിൽ 43,895ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 12,862ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 483 കമ്പനികളുടെ ഓഹ… Read More
  • മലയാളി സ്റ്റാർട്ട്അപ്പിന് 7.50 കോടിയുടെ ഫണ്ടിങ്കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലുള്ള ഇൻഷുർ-ടെക് സ്റ്റാർട്ട്അപ്പായ 'ഫീഡോ' 7.50 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധനം ല… Read More
  • സെന്‍സെക്‌സില്‍ 162 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഒരുദിവസത്തെ നഷ്ടത്തിന്റെ ഇടവേളയ്ക്കുശേഷം ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 162.45 പോയന്റ് ഉയർന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തിൽ 11,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത… Read More
  • ഓഹരി നൽകിയത് 76%: നിക്ഷേപ ആസ്തികളുടെ ആദായം പരിശോധിക്കാംവൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തി… Read More