121

Powered By Blogger

Monday, 15 December 2014

റോഡു പണിക്ക്‌ ഇറക്കിയ മെറ്റല്‍ കടത്തികൊണ്ടു പോകാന്‍ ശ്രമം











Story Dated: Tuesday, December 16, 2014 07:26


പോത്തന്‍കോട്‌: റോഡ്‌ ടാര്‍ ചെയ്യാന്‍ ഇറക്കിയിട്ടിരുന്ന മെറ്റല്‍ രാത്രിയുടെ മറവില്‍ കടത്തിക്കൊണ്ടു പോകാനുള്ള കോണ്‍ട്രാക്‌ടറുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞതിനെതുടര്‍ന്ന്‌ സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ. കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷമായി ടാര്‍ ചെയ്യാതെ കുണ്ടും കുഴിയും നിറഞ്ഞ പുല്ലുകാട്‌ കുന്നുംപുറം റോഡ്‌ റീടാര്‍ ചെയ്യാന്‍ വേണ്ടി ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇറക്കിയ ചല്ലിയാണ്‌ കോണ്‍ട്രാക്‌ടര്‍ ജെ.സി.ബി. ഉപയോഗിച്ച്‌ ടിപ്പറുകളില്‍ കടത്തിയത്‌. ആറ്‌ ലോഡ്‌ ചല്ലി ഈ രീതിയില്‍ കടത്തി കൊണ്ടു പോയതായി നാട്ടുകാര്‍ പറഞ്ഞു.


ലോഡുമായി പോകുമ്പോള്‍ വഴിയില്‍ തടഞ്ഞ നാട്ടുകാരോട്‌ റോഡിന്റെ അങ്ങേയറ്റത്ത്‌ കൊണ്ടിടാനാണ്‌ ചല്ലി നീക്കുന്നതെന്ന്‌ ലോറിയിലെ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ ലോറിക്കു പിറകെ ബൈക്കില്‍ പിന്തുടര്‍ന്നപ്പോള്‍ കടകംപള്ളിയിലെ കോണ്‍ട്രാക്‌ടറുടെ വീടിനു സമീപത്താണ്‌ ചല്ലി കൊണ്ടു പോയി ഇറക്കിയതെന്ന്‌ കണ്ടെത്തി. ഇതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സംഘടിക്കുകയും അടുത്ത ലോഡ്‌ ചല്ലി കയറ്റി കൊണ്ടിരിക്കെ നാട്ടുകാരെത്തി തടയുകയായിരുന്നു.


ചല്ലികയറ്റിയ ലോറിയും ജെ.സി.ബിയും തടഞ്ഞിട്ടു. നാട്ടുകാര്‍ വരുന്നതുകണ്ട്‌ ഡ്രൈവറും മറ്റ്‌ തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ തുമ്പ സ്‌റ്റേഷനിലെ എ.എസ്‌.ഐയും സംഘവും ലോറി വിട്ടുകൊടുക്കാന്‍ ശ്രമിച്ചെങ്കിലും മെഡിക്കല്‍ കോളജ്‌ സി.ഐയുടെ ഇടപെടല്‍ കാരണം ലോറി സ്‌റ്റേഷനിലേയ്‌ക്ക് മാറ്റുകയായിരുന്നു.










from kerala news edited

via IFTTT