Story Dated: Tuesday, December 16, 2014 06:29
കോട്ടയം: സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷനും കട്ടുമില്ലാത്ത വാക്കേറ്റവും ബഹളം. ബഹളം രൂക്ഷമായതോടെ യോഗം പിരിച്ചുവിട്ട് ആക്‌ടിംഗ് ചെയര്‍മാന്‍ രക്ഷപ്പെട്ടു. ഗുഡ്‌ലൈന്‍ പ്ര?ഡക്ഷന്‍സിന്റെ സര്‍ സി.പി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു നഗരസഭാ കാര്യാലയം വിട്ടുനല്‍കുവാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്കെടുത്തപ്പോഴാണു പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടിയത്. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ മുന്‍ചെയര്‍മാന്‍മാര്‍ക്കെതിരെ ഭരണകക്ഷി അംഗങ്ങള്‍ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണു ബഹളം രൂക്ഷമായത്.
പ്രതിപക്ഷനേതാവ് എം.കെ. പ്രഭാകരന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം മുഴക്കി എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണു യോഗം പിരിച്ചുവിട്ടത്. ചിത്രീകരണത്തിന്റെ പേരില്‍ നടന്‍ ജയറാം, നടി ഹണിറോസ് എന്നിവരടങ്ങുന്ന സിനിമാപ്രവര്‍ത്തകരെ അവഹേളിച്ചതു കോട്ടയത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തിനു കളങ്കമായെന്നു പ്രതിപക്ഷ കൗണ്‍സിലര്‍ സെബാസ്‌റ്റ്യന്‍ വാളംപറമ്പില്‍ ആരോപിച്ചു. സിനിമാ പ്രവര്‍ത്തകരുടെ തേര്‍വാഴ്‌ചക്കായി നഗരസഭാ ചെയര്‍മാന്റെ ചേംബര്‍ വിട്ടുകൊടുത്തതിനു പിന്നില്‍ ചില കൗണ്‍സിലര്‍മാരും സെക്രട്ടറിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു മുന്‍ചെയര്‍മാന്‍ ബി. ഗോപകുമാര്‍ ആരോപിച്ചു. ബി. ഗോപകുമാറിന്റെ വാദത്തിനു കരുത്തേകി മുന്‍ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാര്‍ സിനിമാചിത്രീകരണത്തിന് അനുമതി നല്‍കിയ ആക്‌ടിംഗ് ചെയര്‍പേഴ്‌സന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
സിനിമാ പ്രവര്‍ത്തകര്‍ക്കു നഗരസഭ വിട്ടുനല്‍കിയ നടപടിയോട് തനിക്കു യോജിക്കാന്‍ കഴിയില്ല. അപേക്ഷയ്‌ക്കു തിടുക്കത്തില്‍ അനുമതി നല്‍കിയതു വലിയ പാളിച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയംഗവും ആരോഗ്യസ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ഫ്രാന്‍സിസ് ജോര്‍ജ് മുന്‍ ചെയര്‍മാന്‍ എം.പി സന്തോഷ്‌കുമാറിന്റെ നിലപാടിനെ ചോദ്യംചെയ്‌തു രംഗത്തെത്തിയതു ബഹളത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ചേരിതിരിഞ്ഞുള്ള ബഹളത്തിലേക്കു യോഗ നടപടികള്‍ മാറിയതോടെ ആലീസ് ജോസഫ് മറ്റ് അജണ്ടകള്‍ ചര്‍ച്ചക്കെടുക്കാതെ യോഗം പിരിച്ചു വിടുകയായിരുന്നു.
from kerala news edited
via IFTTT