121

Powered By Blogger

Monday, 15 December 2014

കോളനിയിലെ പുതുവത്സരാഘോഷം: ചെന്നിത്തലയുടെ പ്രഖ്യാപനം രാഷ്‌ട്രീയ തട്ടിപ്പാണെന്ന്‌











Story Dated: Tuesday, December 16, 2014 01:31


കല്‍പ്പറ്റ: ജില്ലയിലെ ഗോത്രവര്‍ഗ്ഗക്കാരുള്‍പ്പടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ അടിസ്‌ഥാന ആവശ്യങ്ങള്‍ക്ക്‌ പരിഹാരം കാണാതെ ആദിവാസി കോളനികളില്‍ പുതുവത്സരാഘോഷം നടത്തുമെന്ന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രഖ്യാപനം രാഷ്‌ട്രീയ തട്ടിപ്പാണെന്ന്‌ ജനതാദള്‍-എസ്‌ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.


ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അറിയാവുന്ന ജില്ലയില്‍ നിന്നുള്ള മന്ത്രി ആദിവാസിക്ഷേമ വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ ഈ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്‌ ചെയ്‌തത്‌. ഘോരവനത്തിനുള്ളില്‍ താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി, ഭൂരഹിതര്‍ക്കുവേണ്ടിയുള്ള ആശിക്കും ഭൂമി പദ്ധതി എന്നിവയെല്ലാം എവിടെയുമെത്തിയിട്ടില്ല. ഈ പദ്ധതികള്‍ക്ക്‌ ഭൂമി നല്‍കിയ കര്‍ഷകരെയും ആവശ്യക്കാരായ ആദിവാസികളെയും വട്ടംകറക്കുന്ന നിലപാടാണ്‌ ഗവണ്‍മെന്റ്‌ സ്വീകരിച്ചുവരുന്നതെന്നും യോഗം ആരോപിച്ചു.


സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം. ജോയി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എന്‍.കെ. മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. കേശവന്‍, വി.എം. വര്‍ഗീസ്‌, സാജു ഐക്കരക്കുന്നത്ത്‌, ബെഞ്ചമിന്‍ ഈശോ, എം.ജെ. പോള്‍, കെ.കെ. വാസു, പി. പ്രഭാകരന്‍ നായര്‍, ലത്തീഫ്‌, അന്നമ്മ പൗലോസ്‌, ജിജോ, പി.ടി. സന്തോഷ്‌, വി.ആര്‍. ശിവരാമന്‍, ലെനിന്‍ സ്‌റ്റീഫന്‍, ബെന്നി കുറുമ്പാലക്കോട്ട്‌, ജോസഫ്‌ മാത്യു, കെ.ഒ. ഷിബു, വി.എന്‍. കൃഷ്‌ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT