121

Powered By Blogger

Monday, 15 December 2014

ശീതകാല പ്രത്യേകവണ്ടികള്‍ 22 മുതല്‍; കേരളത്തിലേക്കുള്ളത് പ്രീമിയം വണ്ടികള്‍







മുംബൈ: ഇത്തവണ ശീതകാല പ്രത്യേക വണ്ടികള്‍ ഓടിച്ച് മലയാളികളില്‍നിന്ന് കൂടുതല്‍ പണം പിടുങ്ങാമെന്ന് റെയില്‍വേയുടെ തീരുമാനം. എല്‍.ടി.ടിയില്‍നിന്ന് എറണാകുളത്തേക്കും തിരുനെല്‍വേലിയിലേക്കും പുണെയില്‍ നിന്ന് എറണാകുളത്തേക്കുമായി മൂന്ന് പ്രത്യേക വണ്ടികളാണ് ഡിസംബര്‍ 22 മുതല്‍ ഓടിക്കുന്നത്. മൂന്നും പ്രീമിയം വണ്ടികള്‍. എന്നാല്‍ മുംബൈയിലേക്ക് തിരിച്ചുള്ള ഓട്ടം പ്രീമിയം സര്‍വീസുകള്‍ ആയിരിക്കില്ല. മുമ്പത്തെപോലെ സാധാരണ എക്‌സ്പ്രസ്സ് വണ്ടികളായിരിക്കും അവ. പുണെയില്‍ നിന്നും ഇതാദ്യമായാണ് ശീതകാല പ്രത്യേക വണ്ടി മധ്യറെയില്‍വേ ഓടിക്കുന്നത്.

എല്‍.ടി.ടി- ഏറണാകുളം, എല്‍.ടി.ടി-തിരുനെല്‍വേലി വണ്ടികള്‍ കഴിഞ്ഞ കുറേ വര്‍ഷമായി ഓടിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലേക്കുള്ള യാത്രക്കാരുടെ വന്‍ തിരക്കാണ് ഈ സര്‍വീസുകളെ ആദ്യമായി പ്രീമിയമാക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി മാത്രമേ, പ്രീമിയം വണ്ടികള്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാന്‍ കഴിയുകയുള്ളൂ. ടിക്കറ്റ് വില്പന കൂടുന്നതിനനുസരിച്ച് നിരക്കും വര്‍ധിച്ചുകൊണ്ടിരിക്കും എന്നതാണ് പ്രീമിയം വണ്ടികളുടെ പ്രത്യേകത.


എല്‍.ടി.ടി-എറണാകുളം(നമ്പര്‍-02065) പ്രീമിയം വണ്ടി ഡിസംബര്‍ 22, 29 ജനവരി അഞ്ച് തിയ്യതികളില്‍ ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് രണ്ടിന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് (02066) ഡിസംബര്‍ 23, 30, ജനവരി ആറ്് തിയ്യതികളില്‍ വൈകിട്ട് അഞ്ചിന് തിരിക്കുന്ന വണ്ടി അടുത്തദിവസം വൈകിട്ട് രാത്രി 7.30-ന് എല്‍.ടി.ടി.യില്‍ എത്തും. എറണാകുളത്തേക്കുള്ള വണ്ടി പനവേല്‍, രത്‌നഗിരി, മഡ്ഗാവ്, മംഗലാപുരം ജങ്ഷന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമേ നിര്‍ത്തുകയുള്ളൂ.


എല്‍.ടി.ടി- തിരുനെല്‍വേലി പ്രീമിയം വണ്ടി(02057) ഡിസംബര്‍ 25, ജനവരി ഒന്ന്, എട്ട് തിയ്യതികളില്‍ ഉച്ചയ്ക്ക് 1.20-ന് തിരിച്ച് അടുത്ത ദിവസം രാത്രി 10 മണിക്ക് തിരുനെല്‍വേലിയിലെത്തും. തിരിച്ചുള്ള യാത്ര (02058) ഡിസംബര്‍ 27, ജനവരി മൂന്ന്, പത്ത് തിയ്യതികളില്‍ കാലത്ത് 7.55-ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.20-ന് എല്‍.ടി.ടിയില്‍ എത്തും.




മൂന്ന് വണ്ടികളിലും ഒരു എ.സി. ടു ടയര്‍, ഒരു എ.സി. ത്രീ ടയര്‍, പത്ത് സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകളും പാന്‍ട്രി കാറും ഉണ്ടാകും. കേരളത്തിലേക്കുള്ള മൂന്ന് വണ്ടികളുടേയും ആദ്യ സര്‍വീസിനുള്ള റിസര്‍വേഷന്‍ ഡിസംബര്‍ 16-ന് ആരംഭിക്കും. അടുത്ത സര്‍വീസുകളുടെ റിസര്‍വേഷന്‍ വണ്ടി പുറപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് ആരംഭിക്കും.


മുംബൈ: മലയാളികളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തവണ ആദ്യമായി പുണെയില്‍നിന്ന് കേരളത്തിലേക്ക് ശീതകാലത്ത് പ്രത്യേകവണ്ടി ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. പുണെ-എറണാകുളം പ്രീമിയം വണ്ടി(02059) ഡിസംബര്‍ 25, ജനവരി ഒന്ന്, എട്ട് തിയ്യതികളില്‍ വൈകിട്ട് 6.45-ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 8.05-ന് എറണാകുളത്തെത്തും. ഏറണാകുളത്തുനിന്ന് ഡിസംബര്‍ 27, ജനവരി മൂന്ന്, പത്ത് തിയ്യതികളില്‍ കാലത്ത് 5.15-ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം കാലത്ത് 7.10-ന് പുണെയില്‍ എത്തും.

എറണാകുളത്തേക്കുള്ള വണ്ടി പനവേല്‍, രത്‌നഗിരി, മഡ്ഗാവ്, മംഗലാപുരം ജങ്ഷന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിര്‍ത്തും. തിരിച്ചുള്ള യാത്രയില്‍ ആലുവാ, തൃശ്ശൂര്‍, ഷൊറണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം ജങ്ഷന്‍, ഉഡുപ്പി, കാര്‍വാര്‍, മഡ്ഗാവ്, കര്‍മാലി, കങ്കാവ്‌ലി, രത്‌നഗിരി, ചിപ്ലുണ്‍, റോഹ, പനവേല്‍, ലോണാവാല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.











from kerala news edited

via IFTTT