121

Powered By Blogger

Monday, 15 December 2014

രാമകഥാ പുണ്യവുമായി രാമായണ മഹാസത്രത്തിന്‌ ഇന്ന്‌ തുടക്കമാകും











Story Dated: Tuesday, December 16, 2014 06:25


മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ രാമായണ മഹാസത്രത്തിന്‌ ഇന്ന്‌ തുടക്കമാകും. രാവിലെ ക്ഷേത്രത്തില്‍ അഷ്‌ടദ്രവ്യ ഗണപതിഹോമവും വിശേഷാല്‍ ഉച്ച പൂജയൂം നടക്കും വൈകിട്ട്‌ നാലിന്‌ സംഗീത സദസ്‌,അയോദ്ധ്യയില്‍ നിന്നും തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നുമുള്ള ഘോഷയാത്രകള്‍ വൈകിട്ട്‌ 4.30ന്‌ തട്ടാരമ്പലം ദേവീക്ഷേത്രത്തില്‍ സംഗമിക്കും. തുടര്‍ന്ന്‌ മഹാ ഘോഷയാത്രയായി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി ഏഴിന്‌ സത്രസമാരംഭ സഭ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.പി. ഗോവിന്ദന്‍നായര്‍ ഉദ്‌ഘാടനം ചെയ്യും.


ശിവഗിരിമഠം സ്വാമി പ്രകാശാനന്ദ ദീപപ്രോജ്വലനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ബി.ഹരികൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിക്കും. വിശ്വിഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ചമ്പത്‌റായ്‌ മുഖ്യാതിഥിയാകും. കലാസന്ധ്യയുടെ ഉദ്‌ഘാടനം ജി.സുധാകരന്‍ എംഎല്‍എയും വിജ്‌ഞാനസദസ്‌ കുമ്മനം രാജശേഖരനും നിര്‍വ്വഹിക്കും.തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയും മഹാസത്ര ആചാര്യന്‍ ആയേടം കേശവന്‍ നമ്പൂതിരിയും അനുഗ്രഹപ്രഭാഷണം നടത്തും. നാലുവേദികളിലായാണ്‌ സത്രം നടക്കുന്നത്‌.


ഹോമപ്പുര,ലക്ഷാര്‍ച്ചന മണ്ഡപം ,സത്രവേദി,സ്‌റ്റേജ്‌ എന്നിവിടങ്ങളിലായാണ്‌ ചടങ്ങുകള്‍ നടക്കുക.പുലര്‍ച്ചെ 4.30ന്‌ ചടങ്ങുകള്‍ തുടങ്ങും.എല്ലാ ദിവസവും മൂലഗ്രന്ഥ പാരായണത്തിനൊപ്പം അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, ദശലക്ഷാര്‍ച്ചന, വിവിധ ഹോമങ്ങള്‍, യജ്‌ഞങ്ങള്‍, പ്രഭാഷണങ്ങള്‍, വിജ്‌ഞാന- വിനോദ സദസുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, പ്രശ്‌നോത്തരി, പ്രതിഭാ സംഗമം, തന്ത്രി സംഗമം എന്നിവയും ഉണ്ടാകും. എല്ലാദിവസവും അന്നദാനം നടക്കും.










from kerala news edited

via IFTTT