Story Dated: Tuesday, December 16, 2014 01:30
പാലക്കാട്: ഗവ. വിക്‌ടോറിയ കോളജില്‍ സ്വയംഭരണം ഏര്‍പ്പെടുത്തുന്നതിനെതിരെ എസ്.എഫ്.ഐ നേതൃത്വത്തില്‍ സമരം നടത്തി. ഇതേതുടര്‍ന്ന് സ്വയംഭരണവുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കുന്നില്ലെന്നും കോളജിലെ പൊതുവികാരം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. എബ്രഹാം അറിയിച്ചു. അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എ.കെ.ജി.സി.ടിയുടെ നേതൃത്വത്തില്‍ അധ്യാപകരും രംഗത്തെത്തിയിരുന്നു. നടപടി നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ ആഹ്‌ളാദ പ്രകടനം നടത്തി. കോളജ് യൂണിയന്‍ ചെയര്‍മാന്‍ വി. ഹാഷിം, അധ്യാപകരായ റഷീദ്, ജയറാം എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പലിന്റെ തീരുമാനം അംഗീകരിക്കാതെ സ്വയം ഭരണ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കൂടുതല്‍ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് എസ്.എഫ്.ഐ നീക്കം.
വിദ്യാഭ്യാസ രംഗത്ത് മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തിന് അടിത്തറ പാകുന്നതാണ് സ്വയംഭരണാവകാശം. ഇതുപ്രകാരം കോളജുകളില്‍ സിലബസ് റീസ്രക്‌ചര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്. ഇതൊക്കെ നിയന്ത്രിക്കുന്നത് പുറത്തുനിന്നുള്ള മൂലധന ശക്‌തികളാകും. വിദ്യാര്‍ഥി പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ അവരെ മുഴുവന്‍ സമയവും ജോലി ചെയ്യിപ്പിച്ച് പ്രതികരണ ശേഷി ഇല്ലാത്തവരാക്കി മാറ്റുകയെന്ന നയമായിരിക്കും പിന്തുടരുക. വിദ്യാര്‍ഥികളെ അടിമകളാക്കുന്ന ഈ സമ്പ്രദായത്തില്‍ വിദ്യാര്‍ഥി രാഷ്‌ട്രീയം പോലും നിഷേധിക്കപ്പെടുന്ന അവസ്‌ഥയുണ്ടായേക്കാം. വിക്‌ടോറിയ കോളജിനെ കൂടാതെ പട്ടാമ്പി സംസ്‌കൃത കോളജാണ് സ്വയംഭരണത്തിന് നിര്‍ദേശിച്ചിരിക്കുന്ന മറ്റൊരു കലാലയം.
from kerala news edited
via IFTTT