121

Powered By Blogger

Monday, 15 December 2014

പ്രവാസികള്‍ക്ക് വരുന്ന പഞ്ചാ. തിരഞ്ഞെടുപ്പില്‍ വോട്ട്; പകരക്കാരെക്കൊണ്ട് വോട്ടിടുന്നത് പരിഗണനയില്‍








പ്രവാസികള്‍ക്ക് വരുന്ന പഞ്ചാ. തിരഞ്ഞെടുപ്പില്‍ വോട്ട്; പകരക്കാരെക്കൊണ്ട് വോട്ടിടുന്നത് പരിഗണനയില്‍


Posted on: 16 Dec 2014


തിരുവനന്തപുരം: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ക്രമീകരണം നടത്തുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയെ അറിയിച്ചു. പകരം ചുമതലപ്പെടുത്തുന്നയാള്‍ക്ക് പ്രവാസികള്‍ക്കു വേണ്ടി നാട്ടില്‍ത്തന്നെ വോട്ടുചെയ്യാന്‍ അനുവദിക്കുന്ന 'പ്രോക്‌സി' സമ്പ്രദായമാണ് ഇതിന് അനുയോജ്യമെന്നും സര്‍ക്കാര്‍ കരുതുന്നതായി മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്നതിനും സേവന സ്ഥാപനങ്ങള്‍ക്ക് ഉള്‍െപ്പടെ വ്യാപാര ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്‍ സഭ പാസ്സാക്കി.


തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ചെയ്യാം. പക്ഷെ എങ്ങനെ വോട്ടവകാശം വിനിയോഗിക്കുമെന്ന കാര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടത്. ഓണ്‍ലൈനിലൂടെ വോട്ടുചെയ്യുക, അതത് രാജ്യത്തെ എംബസികളില്‍ വോട്ടുചെയ്യുക, നാട്ടില്‍ പകരക്കാരെ ചുമതലപ്പെടുത്തുക എന്നിങ്ങനെ മൂന്ന് രീതികളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്.


പ്രവാസികള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സാക്ഷരരല്ല. അതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാം. എംബസിയില്‍ വോട്ടുചെയ്യാന്‍ അതത് രാജ്യങ്ങളുടെ അനുമതിയും അവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരും വേണം. അവിടെ ബാലറ്റ് പെട്ടികളും ഒരുക്കണം. അതിനാല്‍ പ്രവാസി നിര്‍ദേശിക്കുന്നയാള്‍ നാട്ടിലെ ബൂത്തില്‍ അയാള്‍ക്കായി വോട്ടുചെയ്യുന്നതാണ് അഭികാമ്യമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.












from kerala news edited

via IFTTT