121

Powered By Blogger

Monday, 15 December 2014

സുധീരന്‍ എതിര്‍ത്തു; യുഡിഎഫ്‌ യോഗത്തിലും മദ്യനയം തീരുമാനമായില്ല









Story Dated: Monday, December 15, 2014 08:40



mangalam malayalam online newspaper

തിരുവനന്തപുരം: മദ്യനയത്തിലെ പ്രായോഗികമാറ്റം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യുഡിഎഫ്‌ യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ രൂക്ഷമായ തര്‍ക്കം നടന്നതിനെ തുടര്‍ന്ന്‌ പ്രായോഗിക മാറ്റം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള ചുമതല മന്ത്രിസഭയ്‌ക്ക് നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


അതേസമയം യുഡിഎഫ്‌ നയത്തില്‍ മാറ്റമില്ലെന്നും പത്തു വര്‍ഷം കൊണ്ട്‌ സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്‌ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മദ്യനയത്തിലെ പ്രായോഗികമാറ്റത്തെ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ യോഗത്തില്‍ ശക്‌തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതായും വിഷയത്തില്‍ സമഗ്ര പഠനം ആവശ്യമുണ്ടെന്ന്‌ യോഗത്തില്‍ സുധീരന്‍ പറഞ്ഞതായി മുഖ്യമന്ത്രി വ്യക്‌തമാക്കി.


ബാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ടൂറിസം മേഖലയെ മദ്യനിരോധനം എങ്ങിനെ ബാധിക്കുന്നു എന്നകാര്യത്തില്‍ സമഗ്ര പഠനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. മുസ്‌ളീംലീഗ്‌ എല്ലാകാലത്തും എടുത്ത നിലപാട്‌ മദ്യവിപണനത്തോട്‌ എതര്‍പ്പ്‌ പ്രകടിപ്പിച്ചു കൊണ്ടുള്ള പഴയ നയം തന്നെ സ്വീകരിച്ചെന്നും മദ്യനിരോധനം വേണമെന്നും യോഗത്തില്‍ അവര്‍ ആവശ്യപ്പെട്ടു.


സര്‍ക്കാരിനെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനം നടത്തിയ ഗണേശ്‌ കുമാറിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കും. ഗണേശ്‌കുമാര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ മുന്നണി മര്യാദകള്‍ ലംഘിച്ചു കൊണ്ടുള്ളതാണെന്ന്‌ വിലയിരുത്തിയ യോഗം യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും ഗണേശിനെ താല്‍ക്കാലികമായി ഒഴിവാക്കി. അതേസമയം കെ എം മാണിക്കെതിരേ ഉയര്‍ന്ന ബാര്‍കോഴ വിവാദം യുഡിഎഫ്‌ യോഗം ഒന്നടങ്കം തള്ളി. മാണിക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കാനും തീരുമാനം എടുത്തു.










from kerala news edited

via IFTTT