Story Dated: Tuesday, December 16, 2014 07:27
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം അടുത്ത മാസം തുടങ്ങുമെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്‌ഥരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അടുത്ത മാസം ശിലാസ്‌ഥാപനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 10 കോടിയുടെ ടെന്‍ഡര്‍ നടപടി ഇതിനായി പൂര്‍ത്തീകരിച്ചു.
എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപയും നല്‍കും. ശബരിമല തീര്‍ഥാടനം കഴിഞ്ഞാലുടന്‍ ഡിപ്പോയ്‌ക്ക് ജന്റം സര്‍വീസ് ലഭ്യമാക്കാനും തീരുമാനമായി. ഇവിടെനിന്ന് ബംഗളൂരുവിലേക്കുംചെങ്ങന്നൂരില്‍ നിന്നും പഴനിയിലേക്കും അന്തര്‍ സംസ്‌ഥാന സര്‍വീസ് തുടങ്ങും.
from kerala news edited
via IFTTT